latest news
സ്നേഹം ലഭിച്ചില്ല; വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് ഗൗരി
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന് മനോജുമായുള്ള തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സീരിയല്‍ നടി ??ഗൗരി കൃഷ്ണന് വെളിപ്പെടുത്തിയത്. വേര്‍പിരിയലിനുശേഷം ജീവിതം വീണ്ടും റീസ്റ്റാര്‍ട്ട് ചെയ്ത് എടുത്തത് എങ്ങനെയാണെന്നും താരം വ്ലോ?ഗുകളിലൂടെ പങ്കുവെച്ചിരുന്നു. നടിയുടെ വെയിറ്റ്ലോസ് ജേര്‍ണിയും വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ചും ആ ജീവിതത്തില്‍ നിന്നും പഠിച്ച കാര്യങ്ങളും ?ഗൗരി കൃഷ്ണന് വെളിപ്പെടുത്തുകയാണ്.
മനുഷ്യനാകുമ്പോള്‍ ഇഷ്ടങ്ങളും താല്പര്യങ്ങളും മാറുമെന്നും അത് മനസിലാകുമ്പോള്‍ നമ്മള് മാറി കൊടുക്കുകയാണ് വേണ്ടതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ ?ഗൗരി പറഞ്ഞു. നമ്മള് എത്ര നല്ലതായി നിന്നാലും ഇങ്ങനൊക്കെ സംഭവിക്കുന്നത് മുന്ജന്മത്തിലെ കര്‍മ്മ കൊണ്ടാകാം.
ഈ വിഷയത്തില്‍ ഭ?ഗവാനെ ഞാന്‍ എങ്ങനെ പഴിചാരും?. എനിക്ക് ഈ ബന്ധത്തില്‍ നിന്നും ആദ്യമെ ഇറങ്ങി പോരാമായിരുന്നല്ലോ. ഞാന്‍ അല്ലേ അത് ചെയ്യാതിരുന്നത്. കല്യാണം എന്റെ തീരുമാനമായിരുന്നു. അതുകൊണ്ട് ഞാന്‍ തന്നെയല്ലേ അതില്‍ നിന്നും പുറത്ത് വരേണ്ടത്. അതുകൊണ്ട് തന്നെ ദൈവത്തോട് പരാതി പറയുകയോ പഴിചാരുകയോ ചെയ്തിട്ടില്ല. ചിലര്‍ സിംപതിയോടെ എന്നെ നോക്കുന്നത് കാണാം. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. ഞാന്‍ ഭ?ഗവാനോട് നന്ദി പറയും. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായത് ദാമ്പത്യ ജീവിതത്തിലൂടെയാണ്. എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ചിന്താശേഷിയില്ലാത്ത ഒരാളായി എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്നത് എനിക്ക് ഉറപ്പാണ്. അതുകൊണ്ട് ഇനി ഒരു ജീവിതം തെരഞ്ഞെടുക്കുമ്പോള്‍ ഇതൊക്കെ നോക്കി മാത്രമെ ചൂസ് ചെയ്യൂ. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി.
സെല്‍ഫ് റിയലൈസേഷന് ഉണ്ടായി. പിന്നെ ലൈഫ് എപ്പോഴും സ്മൂത്തായിരിക്കില്ലല്ലോ. പ്രശ്നങ്ങള്‍ ഇല്ലാതായാകണമെങ്കില് നമ്മള് മരിച്ച് പോകണം. ഭ??ഗവാന് എനിക്കൊപ്പം ഉള്ളതുകൊണ്ടാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓടരുത്. നിന്ന് അതിനെ അനുഭവിച്ച് മറികടക്കണം. ആരെയും ഞാന്‍ കുറ്റപ്പെടുത്തില്ല. അവരെ അവരുടെ ഇഷ്ടത്തിന് വിടുക. മറ്റൊരാള്‍ നമ്മളെ ദ്രോഹിക്കാന്‍ നിന്ന് കൊടുക്കാതിരിക്കുക. പങ്കാളിയില്‍ നിന്ന് മാത്രമല്ല മാതാപിതാക്കളില്‍ നിന്ന് പോലും ഒന്നും പ്രതീക്ഷിക്കരുത്. മക്കളില്‍ നിന്നും തീരെ പ്രതീക്ഷിക്കരുത്. സ്നേഹിച്ചാല്‍ വേദനയും ദുഖങ്ങളും ബോണസാണ്. അദ്ദേഹം (മുന്‍ ഭര്‍ത്താവ്) വളരെ നല്ലൊരു മനുഷ്യനാണ്. അതില്‍ എനിക്ക് തര്‍ക്കവുമില്ല. പക്ഷെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ വേറെയാണ്. എന്നെ ഇങ്ങനെ തന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് വാശിപിടിക്കാന്‍ പറ്റില്ല. അദ്ദേഹത്തിന് അദ്ദേഹ?ത്തിന്റേതായ ശരികളും താല്പര്യങ്ങളുമുണ്ട് എന്നും ഗൗരി പറയുന്നു.
