Gossips
ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ
Published on
മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ ഗൗരി ജി. കിഷന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചാർക്കോൾ ഗ്രേ നിറത്തിലുള്ള മിനിമൽ ഔട്ട്ഫിറ്റിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലളിതമായ സ്റ്റൈലിംഗും പോണിടെയിൽ ഹെയർസ്റ്റൈലും നാച്ചുറൽ മേക്കപ്പും ചേർന്ന ലുക്ക് ആരാധകരുടെ പ്രശംസ നേടുകയാണ്.
96 എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഗൗരി ജി. കിഷൻ പിന്നീട് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമായി.
