Connect with us

Screenima

latest news

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ടുകളും പരിപാടികളുമൊക്കെയായി നേരത്തെയുള്ള ഷൂട്ടുകളൊക്കെ തുടങ്ങി. ബിസിനസ് രംഗത്ത് സജീവമായ സെലിബ്രിറ്റി നടമാര്‍, ഓണം സ്പെഷ്യല്‍ സാരികളും ഇറക്കി തുടങ്ങി. അപ്പോള്‍ പിന്നെ കാവ്യ മാധവനും പിന്നോട്ട് നില്‍ക്കേണ്ടതിലല്ലോ, കാവ്യയും ഓണത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.

ഇത്തവണ ഓണത്തിന് തയ്യാറെടുക്കുന്ന കാവ്യ മാധന്റെ ആദ്യത്തെ ഓണം സ്പെഷ്യല്‍ സാരികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ഓഫ് വൈറ്റ് സാരിയില്‍ പൂക്കളുടെ എംബ്രോയിഡറി ചെയ്ത മനോഹരമായ സാരിയുടുത്ത് നില്‍ക്കുന്ന കാവ്യയുടെ വീഡിയോയും ഫോട്ടോകളും തന്നെയാണ് ലക്ഷ്യ യുടെ ആദ്യത്തെ പ്രമോഷന്‍. ഓണത്തിന്റെ ചൈതന്യം സന്തോഷത്തോടെയും സമൃദ്ധിയോടെയും ലക്ഷ്യ സാരീസിന്റെ പെര്‍ഫക്ട് ലുക്കിനൊപ്പം ആഘോഷിക്കൂ എന്നാണ് കാവ്യ പറയുന്നത്.

കാവ്യയുടെ മാത്രമല്ല, മീനാക്ഷിയുടെ ഓണം ലുക്കും വൈകാതെ വരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം ലക്ഷ്യ ഇറക്കിയ ഓണം ഡിസൈന്‍ ഡ്രസ്സിന്റെ മോഡലിങ് ചിത്രങ്ങളില്‍ മീനാക്ഷിയും സജീവമായിരുന്നു. കാവ്യയ്ക്ക് പിന്തുണ അറിയിച്ച് മീനാക്ഷി പങ്കുവച്ച ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ധാവണിയിലും സാരിയിലും മീനാക്ഷിയും അതീവ സുന്ദരിയായിരുന്നു.

ഇപ്പോള്ഡ കാവ്യ മാധവന്‍ ലക്ഷ്യയുടെ സാരി പരിചയപ്പെടുത്തിക്കൊണ്ടാണ് ഫോട്ടോകളും വീഡിയോകളും പങ്കുവച്ചത് എങ്കിലും ആരാധകര്‍ ആ സാരിയെക്കാള്‍ ശ്രദ്ധിക്കുന്നത് കാവ്യയുടെ അഴക് തന്നെയാണ്. പത്ത് വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും, ഒരു കുഞ്ഞിന്റെ അമ്മയായി എങ്കിലും കാവ്യയുടെ സൗന്ദര്യത്തിനോ ലുക്കിനോ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്നും അതേ കാവ്യ ഭംഗി കാവ്യയില്‍ കാണാന്‍ സാധിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

Continue Reading
To Top