latest news
സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്. 2009-ൽ പുറത്തിറങ്ങിയ ചിത്രം 4K റീസ്റ്റോർഡ് പതിപ്പിൽ സെപ്റ്റംബർ 4 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇന്ദ്രജിത്ത് സുകുമാരൻ സമൂഹമാധ്യമത്തിലൂടെ പുതിയ പോസ്റ്റർ പങ്കുവെച്ചാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ തിലകൻ, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കഥകളി കലാകാരന്റെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമായ ‘നായകൻ’ പിന്നീട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
പുതിയ പതിപ്പ് 4K ദൃശ്യ നിലവാരത്തിലും ഡോൾബി ആറ്റ്മോസ് ശബ്ദ സംവിധാനത്തോടെയുമാണ് തിയറ്ററുകളിലെത്തുന്നത്. റീ-റിലീസ് പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
