Gossips
ബിഗ് ബോസ് താരങ്ങളായ ആദില-നൂറയുടെ സ്നേഹനിമിഷങ്ങൾ
Published on
ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ശ്രദ്ധ നേടിയ ആദില നസ്റിനും നൂറ ഫാത്തിമയും പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പരസ്പര സ്നേഹവും കരുതലും നിറഞ്ഞ നിമിഷങ്ങളാണിത്.
“പ്രപഞ്ചം ഞങ്ങളെ എഴുതിച്ചേർത്തപ്പോൾ അതിന് അസാധാരണമായൊരു കരുണയുണ്ടായിരുന്നു” എന്ന കുറിപ്പോടെയാണ് നൂറ ചിത്രങ്ങൾ പങ്കുവെച്ചത്.
ബിഗ് ബോസ് മലയാളത്തിൽ ദമ്പതികളായി മത്സരിച്ച ആദ്യ വനിതാ ജോഡിയെന്ന പ്രത്യേകതയോടെയാണ് ആദിലയും നൂറയും ശ്രദ്ധ നേടിയത്. പരിപാടിയിലെ ഇവരുടെ സൗഹൃദവും ജീവിതയാത്രയും പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
