Gossips
അയോ ചൂട്…! പിങ്ക് ലുക്കിൽ തിളങ്ങി അമേയ മാത്യു
Published on
മലയാള സിനിമയിലും വെബ് സീരിസുകളിലുമായി ശ്രദ്ധ നേടിയ നടി അമേയ മാത്യു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. കാനഡയിലെ വനപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇളം പിങ്ക് നിറത്തിലുള്ള ഡ്രസും അതേ നിറത്തിലുള്ള ഷൂസും ക്യാപ്പും ധരിച്ച ലളിതമായ ലുക്കിലാണ് അമേയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. “അയ്യോ ചൂട്…” എന്ന രസകരമായ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
‘ആട് 2’, ‘ഒരു പഴയ ബോംബ് കഥ’, ‘ദ പ്രീസ്റ്റ്’, ‘വുൾഫ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അമേയ മാത്യു സമൂഹമാധ്യമങ്ങളിലും സജീവമാണ്. യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ജീവിതത്തിലെ വിശേഷങ്ങളും താരം പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
