Gossips
‘കണ്ണ് നിറഞ്ഞ നിമിഷം’;സലിം കുമാറിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ജി. മാർത്താണ്ഡൻ
Published on
നടൻ സലിം കുമാറിനൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ച് വികാരനിർഭരമായ കുറിപ്പുമായി സംവിധായകൻ ജി. മാർത്താണ്ഡൻ. ഏകദേശം പത്ത് വർഷം പഴക്കമുള്ള ചിത്രം നടൻ ടിനി ടോമാണ് അയച്ചുതന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
“ഇന്ന് ടിനി ടോം അയച്ചുതന്ന ഫോട്ടോയാണ്. ഏതാണ്ട് 10 വർഷത്തെ പഴക്കം കാണും. സലിമേട്ടനുള്ള ഈ ഫോട്ടോ കണ്ടപ്പോൾ ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു. സലിമേട്ടന്റെ തമാശ കേട്ടാൽ പരിസരം മറന്ന് ചിരിച്ചുപോകും,” എന്നാണ് മാർത്താണ്ഡൻ കുറിച്ചത്.
