Connect with us

Screenima

latest news

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി തലമുറയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നാണ് ജ്യോതിക പറയുന്നത്. തങ്ങളിലെ ഭയം ഇല്ലാതാക്കിയതിന് യുവതലമുറയോട് നന്ദി പറയുന്നതായും ജ്യോതിക സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. നീറ്റ് പരീക്ഷാക്രമക്കേടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് രാജ്യത്തുടനീളം പിന്തുണയേറുകയാണ്.

ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുക. രാജിവെക്കുക. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ്. ഞാന്‍ ഉത്തരവാദിത്തത്തിനൊപ്പം നില്‍ക്കുന്നു. ഞാന്‍ ജനാധിപത്യ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നു. ഞാന്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിനൊപ്പം നില്‍ക്കുന്നു” എന്നാണ് ജ്യോതിക പറയുന്നത്.

”സോനം വാങ്ചുക്, അഭിജീത് ദീപ്കെ, സൗദരവ് ദാസ്, അമ്മമാരെന്ന നിലയില്‍ ഞങ്ങളുടെ മക്കളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു. മറയില്ലാതെ സംസാരിക്കുന്ന ജെന്‍സികളെയോര്‍ത്ത് അഭിമാനിക്കുന്നു. നമ്മളൊരുമിച്ചാണ് ഇന്ത്യയെന്ന് നിങ്ങള്‍ തെളിയിച്ചു. സമ്മര്‍ദ്ധത്തെ തകര്‍ത്തുകളഞ്ഞതിന് നന്ദി. ഞങ്ങളെ ഭയരഹിതരാക്കിയതിന് നന്ദി” എന്നും ജ്യോതിക പറയുന്നു.

Continue Reading
To Top