latest news
വിസ്മയയുടെ സിനിമയ്ക്കെതിരെ ബോയ്ക്കോട്ട് ക്യാംപെയ്ന്‍
വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമാണ്. ചോദ്യം ചോദിക്കുന്ന പൗരന്മാരെ ജനാധിപത്യ രാജ്യം നേരിടേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നാണ് വിസ്മയ പറഞ്ഞത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയ നേരിട്ടത്. അച്ഛന്‍ മോഹന്‍ലാലിന്റെ പേജിലും നിരവധി പേര്‍ ആക്രമണവുമായെത്തി.
വിസ്മയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് സംവിധായകന്‍ മേജര്‍ രവിയും ആക്ഷേപിച്ചിരുന്നു. എന്നാല്‍ സിനിമാ ലോകത്തു നിന്നും വിദ്യാര്‍ത്ഥി സമരത്തിന് അധികമൊന്നും ശബ്ദമുയരാതിരുന്ന സമയത്തും നിലപാട് പറഞ്ഞ വിസ്മയ്ക്ക് വലിയ കയ്യടികളും ലഭിച്ചു. ഇപ്പോഴിതാ വിസ്മയുടെ സിനിമയ്ക്കെതിരെ ബോയ്ക്കോട്ട് ആഹ്വാനവുമായെത്തിയിരിക്കുകയാണ് ചിലര്‍.
വിസ്മയുടെ അരങ്ങേറ്റ ചിത്രമായ തുടകത്തിന്റെ പുതിയ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് സംഘപരിവാര്‍ അനുകൂലികളും വിദ്യാര്‍ത്ഥി സമരത്തെ എതിര്‍ക്കുന്നവും ബോയ്ക്കോട്ട് ആഹ്വാനവുമായെത്തിയത്. രാജ്യദ്രോഹിയായ വിസ്മയയുടെ സിനിമ കാണില്ലെന്നും തുടക്കം തന്നെ ഒടുക്കമാകുമെന്നുമാണ് കമന്റുകള്‍ പറയുന്നത്.
