Gossips
ഓണത്തിന് ഒരു സാരി വാങ്ങാൻ പ്ലാനുണ്ടോ? ഈ ബ്ലാക്ക് ബോർഡർ കണ്ടാൽ മനസ്സ് മാറും
Published on
ഓണത്തോടനുബന്ധിച്ച് കസവ് സാരികൾ വിപണിയിൽ ശ്രദ്ധ നേടുമ്പോൾ, മോഡലും നടിയുമായ സെറീന ആൻ ജോൺസൺ പങ്കുവെച്ച പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
മഞ്ഞ നിറത്തിലുള്ള ബ്ലാക്ക് ബോർഡർ സാരിയും അതിന് ചേരുന്ന കറുത്ത ബ്ലൗസും അണിഞ്ഞാണ് സെറീന എത്തിയത്. വലിയ ജുംക്കയും ഓക്സിഡൈസ്ഡ് ആഭരണങ്ങളും ചേർന്ന സ്റ്റൈലിംഗ് ലുക്കിന് കൂടുതൽ ഭംഗി പകരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 5-ലൂടെ കൂടുതൽ ജനപ്രീതി നേടിയ സെറീന, ഫാഷൻ ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ശ്രദ്ധ നേടുന്ന താരമാണ്.
