Uncategorized
ഞാന്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാറില്ല; മധുബാല
കണ്ടന്റ് ക്രിയേറ്ററായ പ്രാചി ശര്‍മ്മയുമായുള്ള അഭിമുഖത്തിനിടെ ‘റോജ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി മധു ഷാ (മധുബാല) തന്റെ ഭക്ഷണശീലങ്ങളെ കുറിച്ചും ആരോഗ്യ പരിപാലനത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പ്രഭാതഭക്ഷണ ശീലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മധുബാല പറഞ്ഞതിങ്ങനെ: ”ഭക്ഷണവുമായുള്ള ബന്ധം എന്നാല്‍ നമ്മളോട് തന്നെയുള്ള ബന്ധവും ലോകത്തോടുള്ള ബന്ധവുമാണ്. നമ്മള് നമ്മളെ ഉള്ളില്‍ നിന്നും പുറത്തുനിന്നും ഒരുപോലെ പരിചരിക്കേണ്ടതുണ്ട്. പുറത്ത് മേക്കപ്പൊക്കയിട്ട് മാര്‍ബിള്‍ പോലെ സുന്ദരിയായി ഇരുന്നിട്ട് ഉള്ളില്‍ തളര്ന്നിരിക്കുന്നതില് എന്ത് കാര്യം?…”
‘പരമ്പരാഗതമായി കേട്ടുപോകുന്ന ഉപദേശങ്ങള്‍ക്ക് എതിരാണെങ്കില്‍ പോലും, എനിക്ക് അനുയോജ്യമായ ശീലങ്ങള്‍ മാത്രമാണ് ഞാന്‍ പങ്കുവെക്കുന്നത്. ഞാന്‍ പ്രഭാതഭക്ഷണം കഴിക്കാറില്ല. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും കനത്തതുമായ ഭക്ഷണം പ്രഭാതഭക്ഷണമാണെന്ന് ആളുകള്‍ പറയാറുണ്ട്, എന്നാല്‍ ഈ രീതിയാണ് എനിക്ക് ചേരുന്നത്.
കറുവപ്പട്ടയും ഇഞ്ചിയും വെള്ളത്തില്‍ തിളപ്പിച്ചാണ് ഞാന്‍ എന്റെ പ്രഭാതം ആരംഭിക്കുന്നത്. ഇത് തണുത്ത ശേഷം കുറച്ച് ചെറുനാരങ്ങാനീരും അല്പം തേനും ചേര്‍ത്ത് കുടിക്കും. അതിനുശേഷം കുറച്ച് ബദാം കഴിക്കും. ശേഷം വ്യായാമം ചെയ്യും. പിന്നീട് ഏത്തപ്പഴം കഴിക്കും. ഉച്ചയ്ക്ക് 1 മണിയോടെയാണ് പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്നത്. 2 മുതല്‍ 3 സ്പൂണ്‍ വരെ നെയ്യ് ഞാന്‍ കഴിക്കാറുണ്ട്, നെയ്യ് തടി കൂട്ടുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ എനിക്ക് ഇത് വളരെ ഇഷ്ടമാണ്. സാധാരണയായി രണ്ട് റൊട്ടി, എനിക്കിഷ്ടമുള്ള പച്ചക്കറികള്‍, ഒരു കപ്പ് തൈര് എന്നിവയാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത്. ഇതാണ് എന്റെ സമ്പൂര്‍ണ്ണമായ താലി, ഈ രീതിയില്‍ ഭക്ഷണം കഴിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നും താരം പറയുന്നു.
