Connect with us

Screenima

latest news

ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ, തുറന്ന് പറഞ്ഞ് അഹാന

തനിക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മൂമ്മയും കസിനും ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം. സത്യം തെളിയിക്കുന്ന ചാറ്റുകളും വിഡിയോകളും ഓഡിയോകളും തന്റെ പക്കലുണ്ടെന്നാണ് അഹാന പറയുന്നത്.

തനിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണം നടത്തിയ കസിനെതിരെ കേസ് നല്‍കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് അതില്‍ നിന്നും പിന്മാറുകയാണെന്ന് അഹാന പറയുന്നത്. 202 ഒക്ടോബര്‍ മുതല്‍ അമ്മൂമ്മയും തങ്ങളും തമ്മിലുള്ള ബന്ധം വഷളായതായും അഹാന പറയുന്നു.

”നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു വിഷയം പൊതുമധ്യത്തിലെത്തി. വികാരങ്ങള്‍ തീവ്രമാകുമ്പോള്‍, പലപ്പോഴും നമ്മള്‍ തലച്ചോറു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് പ്രതികരിക്കുന്നത്. എന്റെ അമ്മ അര്‍ഹിക്കാത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത് കണ്ടപ്പോള്‍, പ്രതികരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു” എന്നാണ് അഹാന പറയുന്നത്.

”എന്റെ അമ്മൂമ്മയും ഞങ്ങളില്‍ ചിലരും തമ്മിലുള്ള ബന്ധം 2025 ഒക്ടോബര്‍ മുതല്‍ വഷളായതാണ്. അതിന് പൂര്‍ണ ഉത്തരവാദി അവരാണ്. എന്റെ അമ്മൂമ്മയോട് ഞാന്‍ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍, അതിന് കാരണം ഒരു അമ്മൂമ്മയും അവരുടെ കൊച്ചുമക്കളോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ എന്നോട് സംസാരിച്ചതുകൊണ്ടാണ്. അവര്‍ ഉപയോഗിച്ച വാക്കുകള്‍ അതിരുകടന്നതായിരുന്നു. അശ്ലീലവും ലൈംഗികമായി അധിക്ഷേപിക്കുന്നതും ഒരു അമ്മൂമ്മയില്‍ നിന്ന് കേള്‍ക്കാന്‍ അസാധ്യവുമായ കാര്യങ്ങളായിരുന്നു” എന്നാണ് അഹാന പറയുന്നത്.

”അമ്മൂമ്മ ഫോണില്‍ നിന്ന് ഞാന്‍ അയച്ചതെന്ന് പറഞ്ഞ് ചില മെസ്സേജുകള്‍ വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ: മറ്റൊരാളുടെ മറുപടികള്‍ മാത്രം വായിച്ചു കേള്‍പ്പിക്കുമ്പോള്‍, ആ മറുപടികളിലേക്ക് നയിച്ച മെസ്സേജുകളും സംഭാഷണങ്ങളും അവര്‍ എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?” എന്നും അഹാന ചോദിക്കുന്നു.

Continue Reading
To Top