latest news
ബിഗ് ബോസ് സൗഹൃദം വീണ്ടും; ബഷീർ ബഷിക്കൊപ്പം അഞ്ജലി അമീറിന്റെ പുതിയ ചിത്രം
Published on
ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ അഞ്ജലി അമീറും ബഷീർ ബഷിയും വീണ്ടും ഒരുമിച്ചെത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദുബായിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
അഞ്ജലി അമീർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സെൽഫിക്കൊപ്പം, “ഒരുപാട് കാലത്തിന് ശേഷം ബഷിയെ യാദൃച്ഛികമായി കണ്ടുമുട്ടി. ബിഗ് ബോസിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. അതിൽപ്പരി നല്ലൊരു മനുഷ്യനും,” എന്നാണ് കുറിച്ചത്.
ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ സഹമത്സരാർഥികളായിരുന്ന അഞ്ജലിയും ബഷീറും ഷോയ്ക്ക് ശേഷവും തങ്ങളുടേതായ മേഖലകളിൽ സജീവമാണ്. പുതിയ കൂടിക്കാഴ്ചയിലൂടെ ഇരുവരുടെയും സൗഹൃദം വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് കാലത്തെ ഓർമ്മകൾ പുതുക്കുന്ന ഈ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
