Connect with us

Screenima

latest news

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭാവന

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി ഭാവനയും. ‘ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന്’ ചോദിച്ചു കൊണ്ടാണ് ഭാവന തന്റെ പ്രതിഷേധം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.

ഇത് വളരെ ഹൃദയഭേദകമാണെന്നും’ നടി കുറിച്ചു. ‘ഡല്‍ഹി പൊലീസിന്റെ ക്രൂരത. അവര്‍ വിദ്യാര്‍ഥികളാണ്. രാജ്യദ്രോഹികള്‍ അല്ല. ഈ ?ഗവണ്‍മെന്റില്‍ ലജ്ജ തോന്നുന്നു’- എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. ‘ചരിത്രം യുവാക്കളെ ഓര്‍മ്മിക്കുന്നത് അവരുടെ നിശബ്ദത കൊണ്ടല്ല, മറിച്ച് അവരുടെ ധൈര്യത്തിന്റെ പേരിലാണ്.

ലോകത്തെ മാറ്റി മറിച്ച എല്ലാ തലമുറകളുടെയും തുടക്കം, അനീതിക്കെതിരെ കണ്ണടയ്ക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികളില്‍ നിന്നാണ്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോരുത്തര്‍ക്കുമൊപ്പം’ എന്ന് പറഞ്ഞ് നടി രമ്യ നമ്പീശന്‍ പങ്കുവച്ച പോസ്റ്റും ഭാവന ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം നീറ്റ്- യുജി ചോദ്യ ചേപ്പര്‍ ചോര്‍ച്ചയിലും സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയേറുകയാണ്.

Continue Reading
To Top