Connect with us

Screenima

latest news

ആദ്യ സിനിമ റിലീസാകുന്നതിന് മുമ്പേ വിവാദത്തിൽ വിസ്മയ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം

അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന വിസ്മയ മോഹൻലാൽ ആദ്യ സിനിമയുടെ റിലീസിന് മുമ്പേ സോഷ്യൽ മീഡിയയിലെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ചും ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുമായിരുന്നു വിസ്മയയുടെ പ്രതികരണം. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായി നിരവധി അഭിപ്രായങ്ങൾ ഉയർന്നു.

“ആദ്യ സിനിമ ബഹിഷ്‌കരിക്കും”, “റിലീസിന് മുമ്പേ പരാജയപ്പെടുത്തും”, “പൃഥ്വിരാജിന്റെ ഗതി വരാതിരിക്കട്ടെ” തുടങ്ങിയ കമന്റുകളാണ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമ റിലീസിന് മുന്നോടിയായി ഉയർന്ന സൈബർ ആക്രമണവും ഭീഷണി സന്ദേശങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ചിലർ വിസ്മയയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോൾ, മറ്റുചിലർ താരത്തിന്റെ നിലപാടിനെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Continue Reading
To Top