Gossips
കാഷ്വൽ-ചിക് ലുക്കിൽ പാർവതി ആർ. കൃഷ്ണ
Published on
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പാർവതി ആർ. കൃഷ്ണയുടെ വിയറ്റ്നാം യാത്രാ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിയറ്റ്നാമിലെ തിരക്കേറിയ നഗരവീഥികളിൽ നിന്നുള്ള ചിത്രങ്ങളിൽ കാഷ്വൽ-ചിക് ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്. ഡാർക്ക് ബ്രൗൺ സ്ലീവ്‌ലെസ് ടോപ്പിനൊപ്പം ലൈറ്റ് ബ്ലൂ ഡെനിം ഷോർട്സും ക്യാപ്പും സൺഗ്ലാസും ധരിച്ച ലുക്കിലാണ് നടിയെ കണ്ടത്
അഭിനയത്തിനൊപ്പം യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പാർവതി. വിവിധ രാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും വിശേഷങ്ങൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
മിനിസ്‌ക്രീനിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ പാർവതി ആർ. കൃഷ്ണ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
