Gossips
അനുപമ പരമേശ്വരന്റെ അമ്മയെ കണ്ട് ആരാധകര്‍ക്ക് അത്ഭുതം
മലയാളികളുടെ പ്രിയനടിയായ അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മ സുനിത പരമേശ്വരനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ പങ്കുവെക്കുന്നത് ഒരേ അഭിപ്രായമാണ്’ഇവര്‍ അമ്മയും മകളും തന്നെയാണോ?’
മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ അനുപമയും, ലളിതമായ പ്രിന്റഡ് കുര്‍ത്തയില്‍ സുനിതയും പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ ഇരുവരുടെയും സ്‌നേഹബന്ധം വ്യക്തമാണ്. ചിരിച്ചുകൊണ്ട് ഒരുമിച്ച് ഇരിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ചിത്രങ്ങള്‍ വൈറലായതോടെ, ‘അമ്മയുടെ പ്രായം എത്രയാണ്?’, ‘ചേച്ചിയും അനിയത്തിയും പോലെയല്ലേ?’, ‘അമ്മ ഇപ്പോഴും ചെറുപ്പമാണെന്ന് തോന്നുന്നു’ തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് അനുപമ പരമേശ്വരന്‍. അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കുടുംബവിശേഷങ്ങളും താരം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
