Connect with us

Screenima

latest news

മകന് അഭിമാനത്തോടെ കാണാന്‍ കഴിയുന്ന സിനിമകളില്‍ മാത്രം അഭിനയിക്കും; കാജല്‍ അഗര്‍വാള്‍

യഷും കിയാര അദ്വാനിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിലെ ‘തബാഹി’ ഗാനത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നടി കാജല്‍ അഗര്‍വാള്‍ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷം ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് നേരെ മാത്രം വിമര്‍ശനമുയരുന്നതും പുരുഷ താരങ്ങള്‍ പലപ്പോഴും അതില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കാജല്‍ മറുപടി നല്‍കിയത്.

ശുഭങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഇത്തരം രംഗങ്ങളില്‍ അഭിനയിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് കാജല്‍ പറഞ്ഞു.

എനിക്ക് എന്നെക്കുറിച്ചാണ് പറയാന്‍ കഴിയുക. എനിക്ക് അസ്വസ്ഥത തോന്നുന്ന രംഗങ്ങളില്‍ ഞാന്‍ ഒരിക്കലും അഭിനയിച്ചിട്ടില്ല. അടുപ്പമുള്ള രംഗങ്ങളോ ബിക്കിനി ധരിക്കേണ്ട രംഗങ്ങളോ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ അത്തരം അവസരങ്ങള്‍ വന്നപ്പോള്‍ ഞാന്‍ ‘വേണ്ട’ എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ വലിയ സിനിമകള്‍ പോലും ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ അതില്‍ എനിക്ക് വിഷമമില്ല. അത് എന്റെ വ്യക്തിപരമായ അതിരാണ്,’ കാജല്‍ വ്യക്തമാക്കി.

മാതൃത്വം തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സംരംഭകനായ ഗൗതം കിച്ച്ലുവുമായുള്ള വിവാഹശേഷം ഇരുവര്‍ക്കും നീല്‍ എന്ന നാല് വയസ്സുള്ള മകനുണ്ട്.
‘മകന്‍ വളര്‍ന്ന് എന്റെ സിനിമകള്‍ കാണുമ്പോള്‍ അവന് അസ്വസ്ഥത തോന്നരുത്. ‘അമ്മ എന്തിനാണ് ഇങ്ങനെ ചെയ്തത്’ എന്ന് ഒരിക്കലും അവന്‍ ചിന്തിക്കരുതെന്നാണ് എന്റെ ആഗ്രഹം. അഭിമാനത്തോടെ എന്റെ സിനിമകള്‍ കാണാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇനി ഞാന്‍ തിരഞ്ഞെടുക്കുന്നത്,’ കാജല്‍ പറഞ്ഞു.

Continue Reading
To Top