Connect with us

Screenima

latest news

പ്രണവിന് പിറന്നാൾ; ആശംസകളുമായി മോഹൻലാലും വിസ്മയയും

നടൻ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി അച്ഛൻ മോഹൻലാലും സഹോദരി വിസ്മയ മോഹൻലാലും സമൂഹമാധ്യമങ്ങളിലെത്തി. ഇരുവരും പങ്കുവെച്ച ഹൃദയസ്പർശിയായ പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പ്രണവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചാണ് മകന് പിറന്നാൾ ആശംസകൾ നേർന്നത്.

സഹോദരി വിസ്മയ മോഹൻലാലും പ്രണവിന്റെ ബാല്യകാല ചിത്രവും അടുത്തിടെ പകർത്തിയ മറ്റൊരു ചിത്രവും ചേർത്തുള്ള കൊളാഷ് പങ്കുവെച്ചു.

ബാലതാരമായി ‘പുനർജനി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പ്രണവ് പിന്നീട് ‘ആദി’, ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ചിത്രങ്ങളിലൂടെ നായകനായും ശ്രദ്ധ നേടി.

Continue Reading
To Top