Gossips
സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ
Published on
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ നടിയാണ് ജസ്ന്യ കെ. ജയദീഷ്. അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വെള്ള നിറത്തിലുള്ള സ്ലീവ്ലെസ് ടോപ്പും ഡെനിം ജീൻസും ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ് ജസ്ന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ലളിതവും സ്റ്റൈലിഷുമായ ലുക്കിലുള്ള ചിത്രങ്ങൾ ഇതിനകം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി താരത്തിന്റെ പുതിയ പോസ്റ്റിനെ വരവേറ്റത്. കാഷ്വൽ ഫാഷൻ സ്റ്റേറ്റ്മെന്റിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ജസ്ന്യ.
