Connect with us

Screenima

latest news

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് തനിക്ക് അതൊന്നും ചെയ്യാനായില്ലെന്നും പറയുകയാണ് നടി ഭാവന. തന്റെ 20 കളിലൊക്കെ ആയിരുന്നെങ്കില്‍ തനിക്ക് പിന്നെയുമൊരു സ്പാര്‍ക്ക് വന്നേനേ ഹിന്ദിയൊക്കെ ചെയ്യാന്‍. ഇപ്പോള്‍ തനിക്ക് അങ്ങനെയില്ലെന്നും നടി പറഞ്ഞു.

മാത്രമല്ല, തന്റെ കംഫര്‍ട്ട് സോണില്‍ താന്‍ ഭയങ്കര ഹാപ്പിയാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ബിന്ദു നായര്‍ ആന്‍ഡ് 30 എന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘ബോളിവുഡില്‍ നിന്ന് ഒരു പ്രൊജക്ടിനായി എന്നെ വിളിച്ചിരുന്നു. ഞാന്‍ ഹിന്ദി സംസാരിക്കില്ല. കുറച്ചൊക്കെ വായിക്കും കുറച്ചൊക്കെ എഴുതും പക്ഷേ ഞാന്‍ സംസാരിക്കില്ല.

അപ്പോള്‍ അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ പോയില്ല. അവര്‍ സിനോപ്‌സിസ് അയച്ചു തന്നിരുന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ ആണെന്ന് എനിക്ക് തോന്നിയില്ല കാരക്ടര്‍ ഒക്കെ. പിന്നെ സെലിബ്രിറ്റി ക്രിക്കറ്റ് ലീ?ഗിന്റെ സമയത്ത്, ഞാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അംബാസിഡറായിരുന്നു. ആ സമയത്ത് എനിക്ക് മുംബൈയില്‍ നിന്ന് ഒരു കോള്‍ വന്നു. ഓഡിഷന് വരാന്‍ പറഞ്ഞായിരുന്നു വിളിച്ചത്.

എന്റെ മടി കാരണം ഞാന്‍ പോയില്ല. ഹിന്ദി സംസാരിക്കാന്‍ അറിയില്ല എന്ന് പറയുമ്പോള്‍ എല്ലാവരും എന്നോട് പറയും നിനക്ക് ഇം?ഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക് ഒക്കെ അറിയാമല്ലോ. നീ തെലു?ഗു, കന്നഡ സിനിമകളൊക്കെ ചെയ്യുന്നതല്ലേ. നിന്നെ കൊണ്ട് പറ്റും എന്നൊക്കെ. ഞാന്‍ എഴുതി എടുത്ത് അങ്ങനെ പഠിക്കുന്നതുമാണ്.

പക്ഷേ എന്തെക്കെയോ കാരണങ്ങള്‍ കൊണ്ട്, എനിക്ക് മടിയായിട്ട് ഞാന്‍ പോയില്ല. ഒരു രണ്ട് വര്‍ഷം മുന്‍പ് നവാസുദ്ദീന്റെ ഒരു ചിത്രത്തില്‍ നിന്ന് ഓഫര്‍ വന്നു. അതിന്റെ സ്‌ക്രിപ്റ്റ് ഒക്കെ ഞാന്‍ വായിച്ചിരുന്നു. അവരും ഓക്കെയായിരുന്നു. എനിക്ക് ഹിന്ദി പഠിപ്പിച്ചു തരാന്‍ ഒരാളെയൊക്കെ അവര്‍ സെറ്റ് ചെയ്തിരുന്നു.

പക്ഷേ ആ സമയത്ത് വേറെയൊരു പ്രൊജക്ടിന്റെ ഡേറ്റ് കാരണം എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. എന്റെയൊരു 20 കളിലൊക്കെ ആയിരുന്നെങ്കില്‍ എനിക്ക് പിന്നെയുമൊരു സ്പാര്‍ക്ക് വന്നേനേ. ഹിന്ദിയൊക്കെ ചെയ്യാം എന്നൊക്കെ. ഇപ്പോഴൊന്നും സത്യം പറഞ്ഞാല്‍ എനിക്ക് അങ്ങനെയില്ല എന്നും ഭാവന പറയുന്നു.

Continue Reading
To Top