Connect with us

Screenima

latest news

നിങ്ങളുടെ ഇര; അഹാനയ്ക്കും സിന്ധു കൃഷ്ണയ്ക്കുമെതിരെ കമന്റ്

അഹാന കൃഷ്ണയേയും അമ്മ സിന്ധു കൃഷ്ണയേയും ബന്ധപ്പെട്ട വിവാദങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇതിനിടെ കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരുന്നു. ഈ വിഡിയോയ്ക്ക് താഴെ ഒരാള്‍ പങ്കുവച്ച് കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഹാനയും അമ്മയുമൊക്കെ ഇപ്പോള്‍ നേരിടുന്നത് തങ്ങളുടെ കര്‍മഫലം ആണെന്നാണ് കമന്റില്‍ പറയുന്നത്.

വിഡിയോയുടെ കമന്റ് ബോക്സില്‍ നിന്നും പ്രസ്തുത കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പണ്ട് നിങ്ങള്‍ ഒതുക്കി തീര്‍ത്ത ബുള്ളിയിങിന്റെ ഇരയാണ് താന്‍ എന്നാണ് കമന്റിട്ട വ്യക്തി സ്വയം പരിചയപ്പെടുന്നത്. കമന്റില്‍ പറയുന്നത് ഇങ്ങനെയാണ്:

”ആന്റി, നിങ്ങളെയോര്‍ത്ത് എനിക്ക് വിഷമമുണ്ട്. പക്ഷെ ഇത് ആണ് നിങ്ങളുടെ കര്‍മ. ദൈവം ആദ്യം പന പോലെ വളര്‍ത്തും. പിന്നെ നിലത്തിടും. നിങ്ങള്‍ പണ്ട് ഒതുക്കി തീര്‍ത്ത ബുള്ളിയിങ് പ്രശ്നങ്ങള്‍ ഓര്‍മയുണ്ടോ? അതിലെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നിന്ന ഒരു ഇര ആണ് ഞാന്‍. എന്റെ മാനസികാരോഗ്യവും ആത്മവിശ്വാസവും നിങ്ങളുടെ മകളുടെയും നിങ്ങളുടെയും അഹങ്കാരം കാരണം എത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം.

സന്തോഷമായി ജീവിച്ച് തീര്‍ക്കേണ്ട കുറേ വര്‍ഷങ്ങള്‍ പോയിക്കിട്ടി. തെറാപ്പി, ബോഡി ഇമേജ് ഇഷ്യൂകള്‍, ആംങ്സൈറ്റി ഒക്കെ ആയുള്ള നിരന്തരമായ പൊരുതല്‍ ആയിരുന്നു. ആവറേജ് ഡാന്‍സര്‍ ആയ നിങ്ങളുടെ മകള്‍ക്ക് ഡാന്‍സിലെ സെന്റര്‍ സ്റ്റേജ് നിങ്ങള്‍ പിടിച്ച് വാങ്ങിയപ്പോള്‍ സ്വന്തം കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കുറച്ച് പേരുണ്ട്. പാസീവ് ബോഡി ഷെയിമിംഗ്, സ്‌കിന്‍ ടോണിനെക്കുറിച്ചുള്ള കമന്റുകള്‍. ഇതൊക്കെ നിങ്ങള്‍ക്ക് ഇടയ്ക്ക് പറയുന്ന തമാശയായിരിക്കും. എത്ര ഇന്‍സെന്‍സിറ്റീവ് ആണ് ഇതൊക്കെ എന്ന് ഇപ്പോഴും നിങ്ങള്‍ക്ക് മനസിലാവില്ലായിരിക്കും. പക്ഷെ ഇപ്പോള്‍ കേരളം മൊത്തം നിങ്ങളെ ബുള്ളി ചെയ്യുന്നത് കണ്ടിട്ട് എനിക്ക് ശരിക്കും ഒന്നേ പറയാനുള്ളൂ. കര്‍മ ഈസ് എ ബൂമറാങ്.

നിങ്ങളുടെ പൊങ്ങച്ചം, എലൈറ്റ് മെന്റാലിറ്റി, ഒക്കെ തിരിച്ചടിക്കും നോക്കിക്കോ. ആത്മവിശ്വാസം ആകാം. അമിത ആത്മവിശ്വാസം ആകരുത്. ഇനി ഉള്ള കാലം എങ്കിലും കുറച്ച് എളിമയോടേയും യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയും ജീവിക്കൂ.

അഹാന സ്വന്തം കസിന്റെ ജീവിതം മാറ്റി മറിച്ച ട്രോമ ഉപയോഗിച്ച് അവളെ തകര്‍ക്കാന്‍ നോക്കിയിട്ടും ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിവരക്കേടാണ്. അതിന് വേണ്ടിയൊന്നും തന്‍വി ചെയ്തിട്ടില്ല. ഇത് തന്നെ നിങ്ങള്‍ എത്രത്തോളം ഇന്‍സെന്‍സിറ്റീവാണെന്നതിന് തെളിവാണ്.

അമ്മൂമ്മ ടോക്സിക് ആണ്. പക്ഷെ അഹാന അവരെ തിരിച്ച് പറയാമെന്ന് തീരുമാനിച്ച നിമിഷം, അമ്മൂമ്മയെപ്പോലെ തന്നെയായി നിങ്ങളും. അവര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ട് കൊടുക്കണം. നിങ്ങള്‍ക്കും സഹായം തേടണം. അതെങ്ങനെ പഠിക്കേണ്ട സമയത്ത് അത് ചെയ്തില്ല. മക്കളേയും നടിമാര്‍ ആക്കാന്‍ നടന്നു അവര്‍ക്കും വിദ്യാഭ്യാസത്തിന്റെ പ്രധാന്യം മനസിലാക്കി കൊടുത്ത് പഠിപ്പിച്ചില്ല. പഠിക്കാന്‍ മിടുക്കികള്‍ അല്ലെങ്കിലും കുറച്ച് പൊതുബോധം എങ്കിലും ഉണ്ടായേനെ. ഇതിപ്പോ അതും ഇല്ലാതെ പോയി. മാനസികാരോഗ്യ അവബോധമൊക്കെ ആരോട് പറയാന്‍”

Continue Reading
To Top