Connect with us

Screenima

latest news

ഞാനാണ് പൊസസീവ്; ഭര്‍ത്താവിനെക്കുറിച്ച് നടി നമിത

ഒരു സമയത്ത് തെന്നിന്ത്യയില്‍ തരം?ഗമായിരുന്നു നടി നമിത. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരസുന്ദരി. 2005 മുതല്‍ 2013 വരെ തമിഴ് സിനിമയില്‍ നമിത തിളങ്ങിയ കാലഘട്ടമായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലൂടെ മസാല ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരം പിന്നീട് മുഖ്യധാരാ സിനിമകളിലും വലിയ വേഷങ്ങള്‍ ചെയ്തു. ആരാധക പിന്തുണയും ബോക്‌സ് ഓഫീസ് വിജയങ്ങളും നടി തെന്നിന്ത്യയിലെ താര റാണിമാരുടെ പട്ടികയില്‍ ഇടം നേടാന്‍ കാരണമായി. എന്നാല്‍ കാലക്രമേണ ശരീരഭാരം കൂടിയ

എന്നാല്‍ കാലക്രമേണ ശരീരഭാരം കൂടിയതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറയുകയും അതോടെ താരം സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. പിന്നീട് മോഹന്‍ലാല്‍ സിനിമ പുലിമുരുകനില്‍ ഒരു ?ഗ്ലാമര്‍ റോള്‍ ചെയ്തുകൊണ്ടാണ് താരം രണ്ടാം വരവ് നടത്തിയത്.

2002 തെലുങ്ക് സിനിമകളിലൂടെയാണ് അഭിനയത്തിലേക്ക് നമിത എത്തിയത്. ?ഗുജറാത്തിലെ സൂറത്തിലാണ് താരം ജനിച്ചത്. 2001ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തതിനുശേഷമായിരുന്നു നമിതയുടെ മോഡലിങ് അഭിനയ രംഗത്തേക്കുള്ള പ്രവേശം. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നമിത കമല്‍ ഹാസന്‍ അവതാരകനായി എത്തിയിരുന്ന ബിഗ്‌ബോസ് തമിഴ് പതിപ്പിലും പങ്കെടുത്തിരുന്നു. 2017ല്‍ ആയിരുന്നു നടിയുടെ വിവാഹം. വിവാഹശേഷമാണ് നമിത സിനിമയില്‍ നിന്നും അല്‍പം അകലം പാലിച്ച് തുടങ്ങിയത്. നിര്‍മാതാവ് വീരേന്ദ്ര ചൗധരിയാണ് നടിയെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡെയ്ക്ക് നമിതയും ഭര്‍ത്താവും തമിഴിലെ ഒരു ടിവി പ്രോ?ഗ്രാമില്‍ അതിഥികളായി എത്തി പ്രണയം, വിവാ?ഹം, ദാമ്പത്യ ജീവിതം എന്നിവയെ കുറിച്ചെല്ലാം മനസ് തുറന്നിരുന്നു. വീറിനൊപ്പം ജീവിച്ച് തുടങ്ങിയശേഷം നമിത തമിഴും മനോഹരമായി സംസാരിച്ച് തുടങ്ങി. ഞാന്‍ ആന്ധ്ര സ്വ??ദേശിയാണ്. പക്ഷെ തമിഴ് നന്നായി സംസാരിക്കും. നമിത ?ഗുജറാത്തും. നമിതയുടെ തമിഴ് നല്ല രീതിയില്‍ ഇംപ്രൂവായി. ഒരിടയ്ക്ക് തമിഴ് അറിയാവുന്ന ഒരാള്‍ വന്ന് ക്ലാസ് എടുത്ത് കൊടുക്കുമായിരുന്നു.

കുഞ്ഞുങ്ങള്‍ പിറന്നശേഷം അമ്മ റോളില്‍ ബിസിയായതിനാല്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയാതെ പോയി വീരേന്ദ്ര പറയുന്നു. സ്വാമി എന്നാണ് ഞാന്‍ വീരേന്ദ്രയെ വിളിക്കുന്നത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. കല്യാണത്തിനുശേഷം വീരേന്ദ്ര ശബരിമലയ്ക്ക് പോകാനായി മാലയിട്ടു. വിവാഹം കഴിഞ്ഞയുടന്‍ വീരേന്ദ്ര മാലയിട്ടതുകൊണ്ട് പലരും കളിയാക്കുമായിരുന്നു.

പക്ഷെ അന്നൊന്നും എനിക്ക് ഒന്നും മനസിലായിരുന്നില്ല. വീരേന്ദ്ര വ്രതത്തിലായിരുന്നു. മാത്രമല്ല ജാന്‍, ബേബി എന്നൊന്നും തന്നെ വിളിക്കരുതെന്നും സ്വാമി എന്ന് മാത്രമെ വിളിക്കാവൂവെന്നും നിര്‍ദേശിച്ചു. അന്ന് മുതല്‍ ഇപ്പോള്‍ വരെയും സ്വാമിയെന്ന് തന്നെയാണ് ഞാന്‍ വീരേന്ദ്രയെ വിളിക്കുന്നത്. അത് എനിക്കൊരു ശീലമായി മാറി. ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് നാല് ദിവസത്തിനുശേഷം വീരേന്ദ്ര സ്വന്തമായി വീട്ടില്‍ ബേക്ക് ചെയ്ത ചോക്ലേറ്റ് ചിപ്‌സ് കുക്കീസുമായി എന്നെ കാണാന്‍ വന്നു. വീരേന്ദ്ര നല്ലൊരു ഷെഫാണ്. ഞങ്ങള്‍ പിന്നീട് കണ്ടപ്പോള്‍ കോഫി ഉണ്ടാക്കി തരട്ടെ എന്നാണ് ആദ്യം ചോദിച്ചത്. പക്ഷെ ഞാന്‍ കോഫി പ്രിയയല്ല. അതിനാല്‍ മസാല ടീ മതിയെന്ന് പറഞ്ഞു. അദ്ദേഹം അത് ഉണ്ടാക്കി തന്നു. അത് കുടിച്ചതോടെ ഞാന്‍ ഫ്‌ലാറ്റായി നമിത പറയുന്നു. എന്നെ കാണാന്‍ വന്നപ്പോള്‍ വീട്ടില്‍ സ്റ്റാഫില്ലാതിരുന്നതിനാല്‍ നമിത അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നില്ല. കണ്ടയുടന്‍ വിശക്കുന്നുവെന്നാണ് പറഞ്ഞത്. ഞാന്‍ എന്തെങ്കിലും പ്രിപ്പേര്‍ ചെയ്ത് തരട്ടേയെന്ന് ചോദിച്ചപ്പോള്‍ നമിതയ്ക്ക് അത്ഭുതമായിരുന്നു. പത്ത് പതിനഞ്ച് മിനിറ്റിന് അകം ഞാന്‍ ദോശയും ചട്‌നിയും തയ്യാറാക്കി കൊടുത്തു. അപ്പോഴും നമിതയുടെ മുഖത്ത് ഒരു അത്ഭുതമായിരുന്നു വീരേന്ദ്ര കൂട്ടിച്ചേര്‍ത്തു. വീരേന്ദ്രയെ ഭര്‍ത്താവായി കിട്ടിയ ഞാനാണ് ഭാ?ഗ്യവതി. ഞങ്ങള്‍ രണ്ടുപേരില്‍ ഞാനാണ് കൂടുതല്‍ പൊസസീവ്. ഏതെങ്കിലും പെണ്‍കുട്ടി അദ്ദേഹത്തെ വെറുതെ നോക്കിയാല്‍ പോലും എനിക്ക് സഹിക്കാന്‍ പറ്റില്ലെന്നും നടി പറയുന്നു.

Continue Reading
To Top