latest news
പരസ്പരം നന്നായി മനസിലാക്കാന്‍ പറ്റിയാലേ വിവാഹജീവിതം മുന്നോട്ട് പോകൂ
വിവാഹ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പരം മനസിലാക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് നടി സ്വാസിക. അത് രണ്ട് പേര്‍ക്കും ഉണ്ടാകണമെന്നും സ്വാസിക പറയുന്നു. ജെഎഫ്ഡബ്ല്യൂ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി. ‘ഫാന്റസിയും റിയാലിറ്റിയും ചേര്‍ന്നാണ് ഞാനെപ്പോഴും ചിന്തിക്കാറ്. ലുക്ക് നോക്കാറില്ല എന്ന് ഞാനൊരിക്കലും പറയില്ല. ഞാനെപ്പോഴും ലുക്കിന് വാല്യു കൊടുക്കുന്നയാളാണ്.
അത് തെറ്റാണെന്ന് ഒരുപാട് പേര്‍ക്ക് തോന്നാം. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ എനിക്ക് അതാണ് ഇഷ്ടം. എനിക്ക് നല്ല സൗന്ദര്യമുള്ള ഒരു പുരുഷന്‍ വരണം എന്ന് തന്നെയായിരുന്നു ആ?ഗ്രഹം. ലുക്കില്‍ ഒന്നും കാര്യമില്ല, മനസാണ് നോക്കേണ്ടത് എന്നൊക്കെ ഒരുപാട് പേര്‍ പറയാറുണ്ട്. അത് സത്യമാണ്. അതില്‍ കാര്യമില്ലെന്ന് ഞാന്‍ പറയില്ല. പക്ഷേ എനിക്കെപ്പോഴും ലുക്കും പ്രധാനമാണ്.
അത് ഞാന്‍ സത്യസന്ധമായി തന്നെ പറയുകയാണ്. അത് കുറേ പേര്‍ക്ക് തെറ്റായി തോന്നാം. പക്ഷേ എനിക്ക് അത് പ്രധാനമാണ്. എനിക്ക് വരുന്ന ആള്‍ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതെന്റെ ആ?ഗ്രഹമാണ്. സ്വപ്നം കാണുന്നതിന് ആര്‍ക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നു. ?
ഭര്‍ത്താവിന് വേണ്ട ഗുണം എന്താണ് ചോദിച്ചാല്‍ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. സ്ത്രീ, പുരുഷന്‍ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷന്‍സിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭര്‍ത്താവാകുന്ന ആള്‍ എന്നെ നോക്കുന്നതു പോലെ എന്റെ അച്ഛനെയും അമ്മയെയും നോക്കണം.
അവര്‍ക്ക് സമയം കൊടുക്കണം. എല്ലാവര്‍ക്കും പ്രചോദനമാകുന്ന തരത്തിലുള്ള ഒരു മനുഷ്യനായാല്‍ നന്നായിരിക്കും എന്നുണ്ടായിരുന്നു. ബഹുമാനം എല്ലാത്തിനേക്കാളും പ്രധാനമാണ്. അങ്ങനെയൊരാള്‍ വേണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എനിക്ക് ഇതിന് മുന്‍പ് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. അത് തെറ്റായ ചോയ്‌സ് അല്ലായിരുന്നു. നല്ല സൗന്ദര്യമുള്ള ആളായിരുന്നു അദ്ദേഹം. നന്നായി ബഹുമാനിക്കും നന്നായി സംസാരിക്കും.
അങ്ങനെയെല്ലാം നല്ലതായിരുന്നു. പക്ഷേ പെട്ടെന്ന്, അദ്ദേഹത്തിന്റെ കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ വരുമ്പോള്‍ പ്രണയവും കുടുംബവും അദ്ദേഹത്തിന് ഒരുപോലെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതായി. കുടുംബ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു.
അങ്ങനെയാണ് എന്റെ അടുത്ത് നിന്ന് അകന്നു പോകുന്നത്. ആ റിലേഷന്‍ അവസാനിക്കുന്നത് അങ്ങനെയാണ്. പക്ഷേ എന്റെ തെറ്റായ തീരുമാനം ആയിരുന്നില്ല അത്. പിന്നെ ഒരു ഹെല്‍ത്തി മാരേജ് ലൈഫില്‍ മനസിലാക്കല്‍ പ്രധാനപ്പെട്ട ഒന്നാണ്. രണ്ട് പേര്‍ക്കും അത് വേണം’. – സ്വാസിക പറഞ്ഞു.
