Gossips
വൈറ്റ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി കാജൽ അഗർവാൾ
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് കാജല്‍ അഗര്‍വാള്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം വിവാഹത്തിനുശേഷവും സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ്.
ഇപ്പോഴിതാ കാജല്‍ അഗര്‍വാള്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വെള്ള നിറത്തിലുള്ള ഡിസൈനര്‍ ഔട്ട്ഫിറ്റിലാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്.
ഫാഷന്‍ സ്‌റ്റൈലിസ്റ്റ് അര്‍ച്ച മെഹ്തയാണ് കാജലിന്റെ ഈ ലുക്ക് ഒരുക്കിയിരിക്കുന്നത്. പ്ലീറ്റ്‌സ് ബൈ അരുണി ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റും വൈറല്‍ മന്ത്രയുടെ ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്.
സിനിമാ തിരക്കുകള്‍ക്കിടയിലും പുതിയ ഫോട്ടോഷൂട്ടുകളും ജീവിത വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന കാജല്‍ അഗര്‍വാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
