Connect with us

Screenima

latest news

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നടി മമിത ബൈജു. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മമിത ഇക്കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും മമിത കുറിച്ചു. മമിത പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, നിവിന്‍ പോളി ചിത്രം ബത്ലഹേം കുടുംബ യൂണിറ്റ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് മമിതയുടേതായി ഇനി വരാനുള്ള ചിത്രങ്ങള്‍. അതോടൊപ്പം പ്രദീപ് രം?ഗനാഥന്റെ പുതിയ ചിത്രത്തിലും മമിതയാണ് നായിക. ധനുഷ് നായകനായെത്തിയ കരയാണ് മമിതയുടേതായി ഒടുവില്‍ എത്തിയ ചിത്രം.

ലക്കി ഭാസ്‌കറിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യയും മമിതയും ഒന്നിച്ചുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോങ് ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ജി വി പ്രകാശ് കുമാറിന്റേതാണ് സംഗീതം.

Continue Reading
To Top