Gossips
സാരിയിൽ തനത് ഭംഗി;മനോഹരിയായി സുപർണ സജീഷ്
സിനിമാരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാനുളള ശ്രമത്തിലാണ് നടി സുപര്‍ണ സജീഷ്. സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധ നേടിയ താരം വീഡിയോകളും ഫോട്ടോഷൂട്ടുകളും പങ്കുവെച്ചാണ് പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതി നേടിയത്. പിന്നീട് സിനിമ അഭിനയരംഗത്തേക്കും കടന്നുവന്ന സുപര്‍ണയ്ക്ക് ബാള്‍ട്ടി, സംഭവം തുടങ്ങിയ സിനിമകളില്‍ അവസരം ലഭിച്ചു.
യാത്രകളോടും ഫാഷനോടും ഇഷ്ടമുള്ള നടി തന്റെ യാത്രാവിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. വിശേഷങ്ങള്‍ സുപര്‍ണ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.സാരിയണിഞ്ഞ് പച്ചപ്പിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട്. സുപര്‍ണയുടെ ലളിതവും മനോഹരവുമായ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അജിത് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ചിത്രങ്ങള്‍ക്ക് ആരാധകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ യുവതാരങ്ങളില്‍ ഒരാളാണ് സുപര്‍ണ
