Connect with us

Screenima

latest news

‘പവര്‍ ഗ്രൂപ്പി”നെ ഒറ്റയ്ക്ക് നേരിടാനാകില്ല’; ശ്വേത

താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങള്‍ തുടരുന്നതിനിടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി ശ്വേത മേനോന്‍. ‘അമ്മ’യില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് അവര്‍ പറഞ്ഞു. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ പവര്‍ ഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാന്‍ ആവില്ല. ഇക്കാര്യം താന്‍ ‘അമ്മ’ പ്രസിഡന്റായി മത്സരിച്ച അന്നുമുതല്‍ ഇന്നുവരെ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ മനസ്സിലാകും.

ഇവര്‍ കാരണമാണ് മോഹന്‍ലാലും രാജിവെച്ച് പോയത്. ജനറല്‍ ബോഡിയില്‍ തന്നെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നു. ആ സാഹചര്യത്തിലാണ് ‘അമ്മ’യില്‍ നിന്ന് പിന്മാറുന്നതിനെപ്പറ്റി ചിന്തിച്ചത്. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ലെന്നും ശ്വേത പറഞ്ഞു.

സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാര്‍ ‘അമ്മ’യിലുണ്ട്. ആരുടെയെങ്കിലും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് ‘അമ്മ’യുടെ സ്ഥാപിത ലക്ഷ്യം.

ആ സഹായത്തിനുള്ള പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാന്‍ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങള്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ശ്വേത പറയുന്നു.

Continue Reading
To Top