Connect with us

Screenima

Avaraachan & Sons Official Teaser

latest news

കക്കൂസിലിരുന്ന് പുകവലിക്കുന്ന അവറാച്ചന്‍! ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു മേനോന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍ പുറത്തിറങ്ങി. ഫാമിലി ഹ്യൂമര്‍ എന്റര്‍ടൈനറാണ് ചിത്രമെന്നാണെന്ന സൂചന ടീസര്‍ നല്‍കി.

കക്കൂസിനുള്ളിലിരുന്ന് പുകവലിക്കുന്ന അവറാച്ചനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്.

നവാഗതനായ അമല്‍ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, വിനയ് ഫോര്‍ട്ട്, ഗണപതി, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ജോസഫ് വിജീഷും അമല്‍ തമ്പിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സനല്‍ ദേവ് സംഗീതവും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങ്ങും ചെയ്യുന്നു.

ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.

Continue Reading
To Top