Connect with us

Screenima

latest news

അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; അഭിഷേക് ബച്ചന്‍

സിനിമയിലെത്തിയിട്ട് തന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍ അഭിഷേക് ബച്ചനിപ്പോള്‍. തന്റെ ഈ 26 വര്‍ഷത്തെ സിനിമാ ജീവിതത്തെക്കുറിച്ചും ഒരു നടനെന്ന നിലയില്‍ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും അഭിഷേക് പറഞ്ഞ വാക്കുകളാണിപ്പോള്‍ വൈറലാകുന്നത്.

സിനിമയിലെ തുടക്കകാലത്തെ അപേക്ഷിച്ച് ഇന്ന് തനിക്കുണ്ടായ പ്രധാന മാറ്റം എന്താണെന്ന ചോദ്യത്തിന് അഭിഷേകിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സിനിമയില്‍ തുടങ്ങുന്ന കാലത്ത് ചെറിയൊരു അസ്വസ്ഥത എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ കാമറക്ക് മുന്നില്‍ കൂടുതല്‍ കംഫര്‍ട്ടബിളാണ്.

നമ്മള്‍ നമ്മളായിരിക്കുകയും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍, എന്ത് തീരുമാനമെടുക്കണം എന്ന കാര്യത്തില്‍ വലിയ വ്യക്തത ലഭിക്കും. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി തനിക്ക് ചെയ്യാന്‍ താല്പര്യമില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് അഭിഷേക് പറയുന്നു.

കരിയറിന്റെ തുടക്കത്തില്‍ വല്ലാത്തൊരു ആവേശമായിരിക്കും, ഒപ്പം ഇനി ജോലി ലഭിക്കുമോ ഇല്ലയോ എന്ന ആശങ്ക കാരണം മുന്നില്‍ വരുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് അഭിഷേക് പറയുന്നു.

ഒരു പ്രത്യേക സമയത്ത് എനിക്ക് ഇത് ചെയ്യാന്‍ താല്പര്യമില്ല എന്ന് തീരുമാനിച്ചാല്‍, അതിന്റെ അര്‍ഥം ഞാന്‍ മറ്റൊന്ന് ചെയ്യാന്‍ പൂര്‍ണമായി ആഗ്രഹിക്കുന്നു എന്നാണ്. ആ ഒരു നിശ്ചയദാര്‍ഢ്യം വരുന്നത് പ്രായോഗികമായ പക്വതയില്‍ നിന്നും ശാന്തതയില്‍ നിന്നുമാണ്. അത് നമ്മുടെ ജോലിയെയും സഹായിക്കും. ഇപ്പോള്‍ കാര്യങ്ങളെല്ലാം കൂടുതല്‍ വ്യക്തതയോടെയാണ് മുന്നോട്ട് പോകുന്നത്.

മറ്റ് നടന്മാരുടെ പ്രകടനങ്ങളെ ഓര്‍ത്ത് തനിക്ക് ഒരിക്കലും ഇന്‍സെക്യൂരിറ്റി തോന്നിയിട്ടില്ലെന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ തന്റെ സ്വന്തം കഴിവിനെക്കുറിച്ച് എനിക്ക് ഈ കഥാപാത്രം മികച്ചതാക്കാന്‍ സാധിക്കുമോ എന്ന തരത്തിലുള്ള ആശങ്കകള്‍ എല്ലാ നടന്മാരെയും പോലെ തനിക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു നടന്റെ പ്രകടനം എങ്ങനെയായിരിക്കണം എന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംവിധായകനാണെന്നാണ് അഭിഷേകിന്റെ പക്ഷം.

Continue Reading
To Top