Connect with us

Screenima

Kichu Sudhi about Renu

latest news

അമ്മയുടെ അസുഖം മാറട്ടെ,ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു, വിമര്‍ശനങ്ങള്‍ക്ക് മടുപടിയുമായി കിച്ചു സുധി

ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കാണാന്‍ കിച്ചു എന്ന രാഹുല്‍ പോയില്ലെന്ന പറഞ്ഞുകൊണ്ടു വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കാന്‍സര്‍ ബാധിച്ച തന്നെ കാണാന്‍ കിച്ചു വന്നില്ലെന്ന് രേണുവും പറഞ്ഞിരുന്നു. പിന്നാലെ അപ്പോള്‍ പോകാന്‍ തീരുമാനിച്ചു, വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ’, എന്ന വീഡിയോ കിച്ചു പങ്കുവെച്ചു. അതിനുശേഷം സഹോദരനെ കാണാന്‍ കിച്ചു പോവുകയും ചെയ്തു.

https://youtube.com/shorts/6PFMnwO6OE4?si=GPfy2lS1UmIXTi7B

‘റിതപ്പനെ കണ്ടു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് അവനെ ഞാന്‍ ഹാപ്പി ആക്കി. അമ്മയെ കാണാന്‍ പറ്റിയില്ല. ഇപ്പോള്‍ കാണാന്‍ പറ്റില്ല. ആശുപത്രിയിലാണെന്ന് പറഞ്ഞു. ആശുപത്രിയില്‍ പോയാലും കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. അമ്മയുടെ അസുഖം എന്തായാലും മാറട്ടെ. പ്രാര്‍ത്ഥിക്കാം. അതെ എന്നെ കൊണ്ടും പറ്റുള്ളൂ. നിങ്ങളെ കൊണ്ടും പറ്റുള്ളൂ. അത് ഞാന്‍ ചെയ്യുന്നുണ്ട്. എല്ലാം മാറട്ടെ’- എന്നാണ് കിച്ചു വീഡിയോയില്‍ പറഞ്ഞത്.

ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ മൂന്നാം ഘട്ടത്തോട് പോരാടുകയാണ് അവര്‍. ആശുപത്രിയും വീടുമായി കഴിയുകയാണ് രേണു.

Continue Reading
To Top