Connect with us

Screenima

latest news

യൂട്യൂബര്‍ക്കെതിരെ പരാതിയുമായി ഹന്‍സിക കൃഷ്ണ

അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്നെ വലിച്ചിടുന്നതിനെതിരെ ഹന്‍സിക കൃഷ്ണ. സംഭവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ പേരും ചിത്രവും ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കിയ യൂട്യൂബ് ചാനലിനെതിരെയാണ് ഹന്‍സിക രംഗത്തെത്തിയിരിക്കുന്നത്.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യൂട്യൂബര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹന്‍സിക അറിയിച്ചു. വ്യൂസ് കൂട്ടാന്‍ തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുകയാണെന്നാണ് ഹന്‍സിക ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഹന്‍സികയുടെ പ്രതികരണം. യൂട്യൂബ് വിഡിയോയുടെ സ്‌ക്രീന്‍ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

”അഹാനയുടെ പുതിയ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട്, ഞാന്‍ ചിത്രത്തിലേ ഇല്ലാത്തൊരു വിഷയത്തിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു. നിരന്തരമായി എന്നെ ആക്രമിക്കുന്ന ഈ യൂട്യൂബര്‍ ഒരിക്കല്‍ കൂടെ എന്റെ പേരും ചിത്രവും തബ്നെയില്‍ ആയി ഉപയോഗിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും നല്‍കി, കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ച് വ്യൂസ് നേടാന്‍ ശ്രമിക്കുകയാണ്. അയാള്‍ ബോധപൂര്‍വ്വം എന്നെ ടാര്‍ജറ്റ് ചെയ്യുകയാണ്. ഈ അതിക്രമം നിര്‍ത്തിയില്ലെങ്കില്‍, ഞാന്‍ ഇയാള്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തലിന് കേസ് കൊടുക്കുന്നതായിരിക്കും” എന്നാണ് ഹന്‍സികയുടെ പ്രതികരണം.

Continue Reading
To Top