Connect with us

Screenima

Gossips

തലപൊട്ടി ചോരയൊലിച്ചു ; ശല്യം ചെയ്തവനെ കല്ലുകൊണ്ട് എറിഞ്ഞെന്ന് നടി കയാദു ലോഹര്‍

മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് കയാദു ലോഹര്‍.ഇപ്പോള്‍ തമിഴ് സിനിമകളിലാണ് സജീവം. ഇപ്പോഴിതാ, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വഴിയരികില്‍ വെച്ച് ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ താന്‍ ആ സമയത്ത് എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമാക്കുകയാണ് നടി. വീടിനടുത്ത് ട്യൂഷന് പോകുന്നതിനിടെയാണ് സംഭവം.

ദിവസവും ട്യൂഷന് പോകുന്ന വഴിയില്‍വെച്ച് ആണ്‍കുട്ടികള്‍ തന്നെ കളിയാക്കാറുണ്ടായിരുന്നു. ആദ്യ ദിവസം അത് കാര്യമായി എടുത്തില്ലെങ്കിലും പിന്നെ ഒരു ദിവസം കയ്യില്‍ കിട്ടിയ കല്ലെടുത്ത് മോശമായി പെരുമാറിയ ആള്‍ക്ക് നേരെ എറിഞ്ഞെന്നും നടി പറയുന്നു.തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന കൂട്ടത്തിലാണ് താനെന്നും ആ സമയത്ത് അങ്ങനെയാണ് തോന്നിയത് എന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് വീടിനടുത്ത് ട്യൂഷന് പോകാറുണ്ടായിരുന്നു. വഴിയില്‍ വെച്ച് ചില ആണ്‍കുട്ടികള്‍ എന്നെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ആദ്യം ഞാന്‍ അത് കാര്യമാക്കാതെ വിട്ടു. രണ്ടാം ദിവസവും കാര്യമായി പ്രതികരിച്ചില്ല. എന്നാല്‍, മൂന്നാമത്തെ ദിവസം എനിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല,ഞാന്‍ അത്രയധികം അസ്വസ്ഥയും ദേഷ്യത്തിലുമായിരുന്നു. കൈയില്‍ കിട്ടിയ കല്ലെടുത്ത് ഞാന്‍ അവരുടെ നേര്‍ക്ക് എറിഞ്ഞു. അത് അവരിലൊരാളുടെ തലയില്‍ കൊണ്ടു.. അവന്റെ തല പൊട്ടി ചോരയൊലിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ അവിടെനിന്നും പോന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല’, കയാദു പറഞ്ഞു.

Continue Reading
To Top