Connect with us

Screenima

latest news

തെന്നിന്ത്യന്‍ സിനിമയിലുള്ളത് പുരുഷാധിപത്യം; തമന്ന

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന. തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അത്ര സുഖകരമല്ലെന്ന് പറയുകയാണ് തമന്നയിപ്പോള്‍. ഫോര്‍ബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തമന്ന. ബോളിവുഡില്‍ അഭിനേതാക്കള്‍ക്ക് തങ്ങളുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

ആര്‍ട്ടിസ്റ്റിക് ആയ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ ഗ്ലാമറസ് പാട്ടുകള്‍ ചെയ്യണമെന്നില്ല. എന്നാല്‍ രണ്ടും ഒരേ പോലെ കൊണ്ടുപോകുന്നവരാണ് അവിടെ സൂപ്പര്‍ താരങ്ങളാകുന്നത്.? എന്നാല്‍ തെന്നിന്ത്യന്‍ സിനിമയിലെ സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അത്ര സുഖകരമല്ലെന്നും തമന്ന പറഞ്ഞു. ?

‘ഞാന്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക് വന്നപ്പോള്‍ ആളുകള്‍ അതിനെ പല പേരുകള്‍ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി. അത് തികച്ചും ഒരു പ്രത്യേക തരത്തിലുള്ള മനോഭാവമാണ്, ഒരു പുരുഷാധിപത്യ സ്വഭാവമുള്ള അല്ലെങ്കില്‍ സ്ത്രീകളെ വേണ്ട രീതിയില്‍ ബഹുമാനിക്കാത്ത പ്രവണത.

കൊമേഴ്‌സ്യല്‍ സിനിമകളുടെ ഭാഗമാകുമ്പോള്‍ അവിടെ കരിയര്‍ നിലനിര്‍ത്താന്‍ വലിയ സ്റ്റാര്‍ ക്വാളിറ്റി തന്നെ വേണം. അതുകൊണ്ട് തെന്നിന്ത്യന്‍ സിനിമ കൂടുതല്‍ നിയന്ത്രണങ്ങളുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എങ്കിലും 10-15 വര്‍ഷത്തിലേറെയായി കരിയര്‍ നിലനിര്‍ത്തുന്ന നടിമാര്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് വേഷങ്ങളും കൊമേഴ്‌സ്യല്‍ ഡാന്‍സുകളും ഒരേ പോലെ മികച്ചതാക്കുന്നുണ്ട്’.- തമന്ന വ്യക്തമാക്കി. വിവാന്‍ ഫോഴ്‌സ് ഓഫ് ദ് ഫോറസ്റ്റ് ആണ് തമന്നയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

Continue Reading
To Top