latest news
കിരീടം ട്രെയിലര്‍ കണ്ടോ?
മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസം. ഒടുവില്‍ 37 വര്‍ഷങ്ങള്‍ക്കിപ്പുറം കിരീടം വീണ്ടും റിലീസിന് എത്തി. ആരാധകരും അണിയറ പ്രവര്‍ത്തകരും ആവേശത്തില്‍. ഡോള്‍ബി അറ്റ്‌മോസ് ഫോര്‍ കെ ദൃശ്യ മികവോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ലാഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്‍സണ്‍ മാസ്റ്ററായിരുന്നു.
ഡോള്‍ബി അറ്റ്‌മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ഇന്നലെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൃപ ഫിലിംസിന്‍ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി നീണ്ടനിര സിനിമയിലുണ്ട്.
