latest news
ആദ്യ കീമോതെറാപ്പി, ആരോഗ്യസ്ഥിതിയെക്കുറിച്ച് രേണുസുധി
ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ മൂന്നാം ഘട്ടത്തോട് പോരാടുകയാണ് അവര്‍. ആശുപത്രിയും വീടുമായി കഴിയുന്ന രേണു തന്റെ ഇപ്പോഴുളള മാനസികാവസ്ഥയെ കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിരുന്നു. തന്റെ ആദ്യ കീമോതെറാപ്പിക്ക് ശേഷമുള്ള ആരോഗ്യസ്ഥിതി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുകയാണ്. കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുള്ളത് സ്വന്തം ചേച്ചിയാണെന്നും രേണു പറയുന്നു.
മൂന്നാഴ്ച കൂടുമ്പോള്‍ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനുശേഷം സര്‍ജറിക്കും പദ്ധതിയിട്ടിട്ടുണ്ടെന്നും രേണു വ്യക്തമാക്കി.
തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി രേണു സുധി. തനിക്ക് വേണ്ടി ആരും പണപിരിവ് നടത്തേണ്ടതില്ലെന്നും യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെ പറഞ്ഞു. രോഗം മാറില്‍ മാത്രമല്ലെന്നും കക്ഷം, ഹ്യദയത്തിലെ മസില് എന്നിവടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും ചികിത്സാച്ചെലവുകള്‍ കണ്ടെത്താനാണ് യൂട്യൂബ് ചാനല്‍ നടത്തുന്നതെന്നും രേണുസുധി പറഞ്ഞു.
