Connect with us

Screenima

Nivin Pauly new look-1804 Premam Malayalam movie…

latest news

നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ വീണ്ടുമൊരുമിക്കുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടുകെട്ട്. നേരം, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയുടെ പേര് 27-ാം തിയ്യതി പത്മ തിയേറ്ററില്‍ വച്ച് പ്രഖ്യാപിക്കും.

രാവിലെ പത്ത് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിലിരിക്കും പുതിയ സിനിമയുടെ പ്രഖ്യാപനം. നിവിന്‍ പോളിയുടെ അമ്പതാമത്തെ ചിത്രമായിരിക്കും ഇത്. ബൈക്ക് റേസിങുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധാനത്തിന് പുറമെ എഡിറ്റിങ്, കഥ, തിരക്കഥ, സംഭാഷണം, കളര്‍ ഗ്രേഡിങ് എന്നിവരും അല്‍ഫോണ്‍സാണ് കൈകാര്യം ചെയ്യുന്നത്.

ഗോള്‍ഡ് ആണ് അല്‍ഫോണ്‍സ് പുത്രന്റേതായി ഒടുവിലിറങ്ങിയ ചിത്രം. പൃഥ്വിരാജും നയന്‍താരയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈയ്യടുത്തിറങ്ങിയ വാഴ 2, ബള്‍ട്ടി, സര്‍വ്വം മായ എന്നീ ചിത്രങ്ങളിലെ അല്‍ഫോണ്‍സിന്റെ അഭിനയം കയ്യടി നേടിയിരുന്നു. നാളുകളായി അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

2013 ലാണ് നിവിന്‍ പോളി, നസ്രിയ എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ചു കൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ നേരം ഒരുക്കിയത്. പിന്നാലെ 2015 ല്‍ പ്രേമത്തിലൂടെ മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നും അല്‍ഫോണ്‍സ് സമ്മാനിച്ചു.കേരളത്തിന് പുറത്തും വന്‍ ഹിറ്റായി മാറിയ ചിത്രമാണ് പ്രേമം. ഇന്നും ആരാധകര്‍ സംസാരിക്കുന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നിവര്‍ അരങ്ങേറിയതും.

Continue Reading
To Top