latest news
സൂര്യയുടെ പുതിയ റിലീസ്, ‘പട്ടാമ്പൂച്ചി’ ഗാനമെത്തി
Published on
സൂര്യയുടെ പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’. തെലുങ്ക് സംവിധായകന് വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയിലെ ‘പട്ടാമ്പൂച്ചി’ ഗാനമാണ് ശ്രദ്ധനേടുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്.സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍രാജ കാമരാജ്. മമിത ബൈജുവാണ് നായിക. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമാണ്.
ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിലെത്തും.
ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
