Connect with us

Screenima

latest news

എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രേണു

തന്റെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ രേണു സുധി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിരിവ് നടക്കുന്നതെന്നാണ് രേണു അറിയിച്ചിരിക്കുന്നത്. തന്റെ പേരില്‍ പണ പിരിവ് നടത്താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും രേണു വ്യക്തമാക്കി. വിഡിയോയിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

അസുഖ വിവരം അറിഞ്ഞ് ഒരുപാട് പേര്‍ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ ചോദിക്കാതെ തന്നെ. എന്റെ പേരില്‍ എന്തോ പിരിവ് നടക്കുന്നതായി അറിഞ്ഞു. എന്റെ അറിവോടെയോ ഞാന്‍ പറഞ്ഞിട്ടോ എന്റെ സമ്മതത്തോടു കൂടിയോ അല്ല അതൊന്നും. ഞാന്‍ ആരോടും പറഞ്ഞിട്ടില്ല എനിക്ക് വേണ്ടി പിരിക്കണമെന്ന്. എന്നെ സ്നേഹിക്കുന്നവര്‍ വിളിക്കാറുണ്ട്. എന്റെ പേരില്‍ എവിടെയെങ്കിലും പിരിവ് കണ്ടാല്‍ അത് ഞാന്‍ അറിഞ്ഞു കൊണ്ടോ എന്റെ ഉത്തരവാദിത്തതിലോ അല്ലെന്ന് ദയവ് ചെയ്ത് തിരിച്ചറിയുക.

എന്റെ അസുഖം മാറില്‍ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസില്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചികിത്സ ചെലവ് കണ്ടെത്താനാണ് യൂട്യൂബ് ചാനലും സബ്സ്‌ക്രിപ്ഷനും ആരംഭിച്ചത്. യൂട്യൂബ് ചാനല്‍ തുടരുന്നത് പൈസയുടെ ആവശ്യം ഉള്ളതിനാലാണ്. എനിക്ക് പൈസയുണ്ടെങ്കിലേ തുടര്‍ ചികിത്സ ചെയ്യാനാകൂ. നല്ല പൈസയാകും.

ഒരുപാട് സ്നേഹമുള്ളവര്‍ എന്നെ കാണാന്‍ വന്നു. ദൂരെ നിന്നും വന്ന് എന്നെ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ട്, കരുതുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ സന്തോഷമായി. സ്നേഹമുള്ളവര്‍ മരുന്ന് വാങ്ങാനായി എന്തെങ്കിലും തുക എന്റെ കൈയ്യില്‍ വച്ചു തരുന്നുമുണ്ട്. അതെല്ലാം ജീവിതത്തിലെ വലിയ സന്തോഷങ്ങളാണ്.പക്ഷെ എന്റെ പേരില്‍ പിരിവ് നടത്താന്‍ ഞാന്‍ പറഞ്ഞിട്ടില്ല. ആരെങ്കിലും അങ്ങനെ പിരിവ് നടത്തുന്നുണ്ടെങ്കില്‍ അത് എന്റെ സമ്മതത്തോടെയോ അറിവോടെയോ അല്ല”.

Continue Reading
To Top