Connect with us

Screenima

latest news

പൈസ ചോദിച്ച് വാങ്ങാന്‍ എനിക്കൊരു മടിയുമില്ല; അപര്‍ണ

സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്. ഒരുവശത്ത് താരത്തിളക്കവും വിജയവുമെല്ലാം ഉണ്ടാകുമ്പോള്‍ മറ്റൊരു വശത്ത് സാമ്പത്തിക തട്ടിപ്പും കലാകാരന്‍മാരുടെ അഭിനയമോഹത്തെ ചൂഷണം ചെയ്യുന്നതുമൊക്കെ നടക്കാറുണ്ട്. അഭിനയിച്ചതിന്റെ പ്രതിഫലത്തിനായി പലതവണ തനിക്കും നടക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി അപര്‍ണ ദാസ് ഇപ്പോള്‍.

പൈസ ചോദിച്ചു വാങ്ങാന്‍ യാതൊരു മടിയുമില്ലാത്തയാളാണ് താനെന്നും അപര്‍ണ പറയുന്നു. പൈസ എങ്ങനെ ചോദിക്കും എന്ന് വിചാരിക്കുന്ന കുറേ പേരെ തനിക്കറിയാമെന്നും നടി പറയുന്നു. കാര്യം സാമ്പത്തികമാണ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. ‘എനിക്ക് ചില സമയത്തൊക്കെ ദേഷ്യം വന്നിട്ടുണ്ട്.

നമ്മള്‍ ചെയ്ത ജോലിയുടെ പ്രതിഫലം കുറേ പ്രാവശ്യം പോയി ചോദിക്കേണ്ടി വരുമ്പോള്‍. അതെനിക്ക് അറിയാത്ത ഒരു വിഷയമായിരുന്നു സിനിമയില്‍ വരുന്നത് വരെ. ഞാന്‍ വിചാരിച്ചത് അതിന് തീയതിയും കാര്യങ്ങളുമൊക്കെയുണ്ടാകും. കറക്ട് സമയത്ത് നമ്മുടെ അക്കൗണ്ടിലേക്ക് പണം വരുമെന്നാണ്. നമ്മള്‍ ചെയ്ത വര്‍ക്കിന് പൈസ ചോദിക്കുമ്പോള്‍ ഇന്നിടാം, നാളെയിടാം എന്ന് പറയുക.

പിന്നെ നാളെയാകുമ്പോള്‍ വരില്ല. ചിലപ്പോള്‍ നമ്മളൊരു പ്ലാനിങ്ങില്‍ പോകുന്നതായിരിക്കും. എനിക്ക് വീട് പണിയും മറ്റു കാര്യങ്ങളുമൊക്കെയുള്ള സമയത്ത്, ഇന്റീരിയര്‍ അങ്ങനെ ചെയ്യണമെന്നൊക്കെ നമ്മള്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് പൈസ കിട്ടിതെ വരുമ്പോള്‍ പ്രശ്‌നമാകും. അങ്ങനെയൊക്കെ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അന്നേരം നമ്മള്‍ വിളിക്കും, ചേട്ടാ പൈസ ഇട്ടില്ലല്ലോ എന്ന് പറയും.

പക്ഷേ ഞാന്‍ ചോദിക്കും, എനിക്കങ്ങനെ ഒരു മടിയും ഇല്ലാത്ത ആളാണ്. എനിക്ക് പൈസ കിട്ടാനുണ്ടെങ്കില്‍, എനിക്ക് പൈസ തരാനുണ്ടല്ലോ എന്ന് ഞാന്‍ ചോദിക്കും. ഇതെങ്ങനെ ചോദിക്കും എന്ന് ചിന്തിച്ചിരിക്കുന്ന കുറേ പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് പൈസ ചോദിക്കാന്‍ ഒരു മടിയുമില്ല. കാരണം, ഞാന്‍ ചെയ്ത വര്‍ക്കിനുള്ള പൈസയാണ് ചോദിക്കുന്നത്. കടം ചോദിക്കുകയല്ല.

ഞാന്‍ ചോദിച്ചു വാങ്ങുന്നയാളാണ്. കാരണം, നിങ്ങള്‍ പറയുന്ന സമയത്ത് കറക്ടായി വന്ന് ഞാന്‍ അഭിനയിക്കുന്നുണ്ട്. ചിലപ്പോള്‍ പറഞ്ഞ ഡേറ്റിനേക്കാള്‍ കൂടുതല്‍ ദിവസം വര്‍ക്ക് ചെയ്യേണ്ടി വരും. അത് ഞാന്‍ സന്തോഷത്തോടെ ചെയ്യും. നമ്മളങ്ങോട്ട് കാണിക്കുന്ന അതേ ആത്മാര്‍ഥത തിരിച്ച് ഇങ്ങോട്ടും കാണിക്കണമെന്നേയുള്ളൂ. അതുകൊണ്ട് തന്നെ എന്റെ പ്രതിഫലം ഞാന്‍ ചോദിച്ച് വാങ്ങും’.- അപര്‍ണ പറഞ്ഞു.

Continue Reading
To Top