latest news
ആഴമുള്ള ടാങ്കിലേക്ക് വീണു, രക്ഷപ്പെടാന്‍ സാധിച്ചില്ല, തലനാരിഴക്ക് രക്ഷപ്പെട്ട അപകടത്തെക്കുറിച്ച് വിനോദ് കോവൂര്‍
വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് നടന് വിനോദ് കോവൂര്‍. ഫ്ലാറ്റിലെ കോണ്‍ഗ്രീറ്റ് വാട്ടല്‍ ടാങ്കിലേക്ക് വീണ് വാരിയെല്ലിന് നല്ല ചതവ് പറ്റിയെന്ന് നടന് പറയുന്നു.
വിനോദ് കോവൂരിന്റെ വാക്കുകള്‍:
വലിയ ഒരു ദുരന്തത്തില്‍ നിന്നും ഇന്നലെ രാത്രി തലനാരിഴക്ക് രക്ഷപ്പെട്ടു. മറിമായം
ഷൂട്ട് കഴിഞ്ഞ് ഫ്ലാറ്റില്‍ എത്തിയത് 10.30 ന് വേസ്റ്റ് കളയാനായ് താഴത്തെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പപ്പി സിയയുമായ് ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പില്‍ കഴുകാനായ് നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോണ്‍ഗ്രീറ്റ് വാട്ടര്‍ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാ. പക്ഷെ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായ് അടക്കാത്തത് കൊണ്ടാവാം മൂടി തുറന്ന് ഞാന്‍ താഴോട്ട് വീണത്.വീഴ്ച്ചയില്‍ ടാങ്കിന്റെ വായു വട്ടത്തിന്റെ അരികില്‍ പിടിക്കാന്‍ സാധിച്ചത് കൊണ്ട് ഞാന്‍ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു
വീഴ്ച്ചയില്‍ എന്റെ ശരീരം എവിടെയോ നന്നായ് അടിച്ചതിന്റെ വേദന നന്നായ് അനുഭപ്പെട്ടു. ടാങ്കില്‍ നിന്നും പൊങ്ങി രക്ഷപ്പെടാന്‍ രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടു. ഉറക്കെ ശബ്ദം ഉണ്ടാക്കി ആരും കേട്ടില്ല. പപ്പി സിയ മോള് ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തില്‍ ഞാന്‍ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇടുപ്പിന്റെ മുകളിലായ് വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോള്‍ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി ഉറക്കെ ദേവൂനെ വിളിച്ചു.
അവള് വന്നു സെക്യൂരിറ്റി വന്ന് ഫ്ലാറ്റിലെ രാജേഷട്ടനും വന്നു ഉടനെ തൊട്ടടുത്തുള്ള നോര്‍ത്തിലെ സ്പെഷാലിറ്റി ഹോസ്പ്പിറ്റലില്‍ എത്തിച്ചു വേദന കൊണ്ട് എനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. ഒരു ഇന്ഞ്ചക്ഷന് തന്ന ശേഷം എക്സറേ എടുത്തു. എവിടേയും പൊട്ടല്‍ ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു അടിയേറ്റത് വാരിയെല്ലിനായിരുന്നു. വാരിയെല്ലില്‍ നല്ല ചതവുണ്ട് അതു കൊണ്ടാണ് ഇത്രയും വേദന എന്നും ഡോക്ടര്‍ പറഞ്ഞു. മരുന്ന് തന്നു ഞലേെ എടുക്കാന്‍ പറഞ്ഞു 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വേദന നില്ക്കുന്നി ല്ലെങ്കില്‍ സി.ടി സ്കാന്‍ ചെയ്യാന്നും പറഞ്ഞ് 2 മണിയോടെ ഹോസ്പ്പിറ്റലില്‍ നിന്നിറങ്ങി. അപ്പൊഴേക്കും ആത്മ മിത്രം അമലും അളിയന് സന്ദീപും സഹായത്തിനെത്തി. തിരിച്ച് വീട്ടില്‍ വന്ന ശേഷം അവര്‍ ഞാന്‍ വീണ ടാങ്ക് പോയ് കണ്ടു. സത്യത്തില്‍ ടാങ്കില്‍ നിറയെ വെളളമുണ്ടായിരുന്നെങ്കിലും പിടിത്തം കിട്ടാതെ താഴെ വീണിരുന്നെങ്കിലും ത എനിക്ക് വലിയ അപായം സംഭവിക്കുമായിരുന്നു. ഹോസ്പ്പിറ്റലില്‍ നിന്ന് ഡോക്ടറും പറഞ്ഞു നട്ടെല്ലിനോ തലയ്ക്കോ പരിക്ക് ഏല്‍ക്കാതിരുന്നത് ഭാഗ്യമായെന്ന്.
ഭാഗ്യം ആയുസ് നീട്ടി കിട്ടി. വാരിയെല്ലിന് പരിക്കേറ്റാല്‍ ശ്വാസകോശത്തെ അത് ബാധിക്കും. അതുകൊണ്ടാണ് ദീര്‍ഘശ്വാസം എടുക്കുമ്പോള്‍ പോലും വേദന അനുഭവപ്പെടുന്നത്.ഇ ഇപ്പോള്‍ ഫ്ലാറ്റില്‍ വേദനയോടെ വിശ്രമത്തിലാണ്. മറിമായം ഷൂട്ട് തുടങ്ങിയതേയുള്ളു വീഴ്ച്ചയും പരിക്കും കാരണം ബാക്കി എപ്പിസോഡുകളുടെ ഭാഗമാക്കാന്‍ പറ്റില്ല എന്ന വിഷമം. 48 മണിക്കൂര്‍ ആവാന്‍ കാത്തിരിക്കക്കുന്നു േ വേദനയും പ്രയാസങ്ങള്‍ മാറി കിട്ടുമായിരിക്കും. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന ഉണ്ടാവണേ.
