Connect with us

Screenima

Mohanlal (Bigg Boss)

latest news

ബിഗ് ബോസ്: കോമണ്‍ മത്സരാര്‍ത്ഥികളാവാം, അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഇന്ന്,വീഡിയോ

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടും തിരിച്ചെത്തുന്നു. എട്ടാം സീസണ്‍ വരുന്ന വിവരം മോഹന്‍ലാലാണ് അറിയിച്ചത്. വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. കോമണ്‍ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന
പ്രമോ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

അഗ്‌നിപരീക്ഷയെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ വീഡിയോയില്‍ പറഞ്ഞിരുന്നു. സാധാരണക്കാര്‍ തമ്മിലുള്ളൊരു മത്സരമാണ് അഗ്‌നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേര്‍ക്ക് മെയ്ന്‍ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കും.
ഇതിനായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഇന്നാണ്. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇതിനായി അവശേഷിക്കുന്നത്.

അഗ്‌നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ സീസണിന് മുമ്പ് തന്നെ ആരംഭിക്കും. 15 എപ്പിസോഡുള്ള ചെറിയൊരു സീസണ്‍ ഉണ്ടാക്കും.

ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ ഈ സീസണില്‍ ഉണ്ടാക്കും. അപേക്ഷകര്‍ നല്‍കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Continue Reading
To Top