Connect with us

Screenima

latest news

ഗേ ആണോ; മൗനി റോയി പറയുന്നു

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടി മൗനി റോയ് ?ഗേ ആണെന്ന തരത്തില്‍ അഭ്യൂ?ഹങ്ങള്‍ പ്രചരിച്ചിരുന്നു. 2022 ല്‍ വിവാഹിതരായ മൗനിയും മലയാളിയായ സൂരജ് നമ്പ്യാരും കഴിഞ്ഞ മേയിലാണ് തങ്ങള്‍ വിവാഹമോചിതരാകുന്നുവെന്ന കാര്യം പരസ്യമാക്കിയത്. ഇപ്പോഴിതാ തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മൗനി.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൗനി. ഒട്ടും മടിക്കാതെ ‘ഓ, ‘ഗേ’ ആണ് എന്നത്’, എന്നായിരുന്നു മൗനിയുടെ മറുപടി. സൂരജുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് നടിയുടെ പ്രതികരണം.

വേര്‍പിരിയലിന് ശേഷമുള്ള സമയങ്ങളെക്കുറിച്ച് സംസാരിച്ച മൗനി, പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് ശക്തമായൊരു പിന്തുണയുമായി ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അതൊരു ഭാഗ്യമായി കരുതുന്നു. കഠിന സമയങ്ങളെ അതിജീവിക്കാന്‍ തന്നെ സഹായിച്ചത് കുടുംബവും അടുത്ത സുഹൃത്തുക്കളും പ്രത്യേകിച്ച് തന്റെ പെണ്‍സൗഹൃദങ്ങളുമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.

പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്ന സുഹൃത്തുക്കളും കുടുംബവും എപ്പോഴും കൂടെയുണ്ടായിരുന്നത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. മൗനി റോയ് പറഞ്ഞു. തന്റെ പെണ്‍സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കവേ, ജീവിതത്തില്‍ പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.

എന്നെ പിന്തുണയ്ക്കാന്‍ എനിക്ക് എപ്പോഴും മികച്ച പെണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എന്റെ നല്ല കാലത്തും മോശം കാലത്തും അവര്‍ എനിക്കൊപ്പമുണ്ടായിരുന്നു. നിങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന അത്തരം സ്ത്രീകള്‍ ജീവിതത്തില്‍ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്’.- മൗനി റോയ് പറഞ്ഞു.

Continue Reading
To Top