Connect with us

Screenima

latest news

വലിയ രീതിയില്‍ സൈബര്‍ ആക്രമണം; പരാതിയുമായി ലക്ഷ്മി പ്രിയ

കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ തനിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പരാതി നല്‍കി നടി ലക്ഷ്മി പ്രിയ. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിലാണ് ലക്ഷ്മി പ്രിയ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങളുയര്‍ന്നത് എന്നാണ് ലക്ഷ്മി പ്രിയയുടെ പരാതി.

സ്ത്രീയെന്ന പരി?ഗണന പോലും നല്‍കാതെയാണ് തന്നെ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വളരെ ഭീകരമായ രീതിയില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണെന്നും അതാര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ കൊടുക്കണമെന്ന് പറഞ്ഞാണ് താന്‍ പരാതി നല്‍കിയതെന്ന് ലക്ഷ്മി പ്രിയ പ്രതികരിച്ചു.

അതേസമയം അച്ചടക്ക നടപടിയുടെ ഭാ?ഗമായി അമ്മ അന്‍സിബയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമുള്‍പ്പെടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 21-ാം തീയതിയാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ?ഗം നടക്കുക.

Continue Reading
To Top