latest news
അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തന്റെ ഓണ്‍സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ജീവിതങ്ങളിലൂടെ എന്നും അക്ഷയ് കുമാര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടിയായിരുന്ന ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ഭാര്യ. ട്വിങ്കിളിനെ വിവാഹം കഴിക്കും മുമ്പ് ബോളിവുഡിലെ കാസനോവ ഇമേജുള്ള നടനായിരുന്നു അക്ഷയ് കുമാര്‍.
കരിയറിന്റെ തുടക്കകാലത്ത് അക്ഷയ് കുമാറിനൊപ്പം പേര് ചേര്‍ത്തുവെക്കപ്പെട്ട നായികമാര്‍ നിരവധിയാണ്. നടി ശില്പ ഷെട്ടിയും ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി ആ ബന്ധം തകര്‍ന്നു. അക്ഷയ് കുമാറിന് മറ്റൊരു നടിയുമായുള്ള ബന്ധമാണ് പ്രണയ തകര്‍ച്ചയുടെ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പക്ഷെ പ്രണയം തകരാനുണ്ടായ കാരണം ഇരുവരും വെളിപ്പെടുത്തിയില്ല. ഏറെനാളുകള്‍ക്ക് ശേഷം അക്ഷയ് കുമാറിനെതിരെ ശില്പ ഷെട്ടി രംഗത്തെത്തിയതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്. അക്ഷയ് തന്നെ മറ്റൊരാള്‍ക്ക് വേണ്ടി വഞ്ചിച്ചുവെന്നാണ് ശില്പ ആരോപിച്ചത്.
‘നിങ്ങള്‍ ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും, എന്നാല്‍ അയാള്‍ നിങ്ങളെ ഇത്രയും കാലം ചതിക്കുകയായിരുന്നു എന്ന് വൈകി മാത്രം തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അയാള്‍ എന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ഒരിക്കലും ഊഹിക്കാന്‍ പോലുമായിരുന്നില്ല.
അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ എന്നെ സൗകര്യപൂര്‍വ്വം ഉപേക്ഷിച്ചു. എന്നോട് തെറ്റ് ചെയ്തത് അക്ഷയ് കുമാര്‍ മാത്രമാണ്. അതില്‍ മറ്റൊരു സ്ത്രീയെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറുമായി ഇനി ഒരുമിച്ച് സിനിമ ചെയ്യില്ല എന്നും ഞാന്‍ തീരുമാനിച്ചിരുന്നു’ എന്നാണ് ശില്പ പറഞ്ഞത്.
ശില്പ പിന്നീട് ബിസിനസുകാരന് രാജ് കുന്ദ്രയെയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ശില്പ ഷെട്ടി. അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമ്പോഴും റിയാലിറ്റി ഷോകളിലൂടേയും മറ്റും സജീവമായിരുന്നു ശില്പ. അതേസമയം പഴയ പിണക്കമൊക്കെ മറന്ന അക്ഷയ് കുമാറും ശില്പ ഷെട്ടിയും ഇന്ന് സുഹൃത്തുക്കളാണ്.
