Connect with us

Screenima

Gossips

11 വര്‍ഷം മുമ്പാണ് ഭര്‍ത്താവിന്റെ മരണം; വിവാഹവാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി നടി ഇന്ദുലേഖ

നടി ഇന്ദുലേഖയ്ക്ക് വിവാഹവാര്‍ഷിക ദിനം എന്നത് ഓര്‍മ്മകളുടെ ദിവസം കൂടിയാണ്. സംവിധായകന്‍ ശങ്കര്‍ കൃഷ്ണയാണ് നടിയുടെ ഭര്‍ത്താവ്. 11 വര്‍ഷം മുമ്പായിരുന്നു ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ശങ്കര്‍ മരണമടയുന്നത്. ഇത്തവണ താരത്തിന്റെ 25-ാം വിവാഹവാര്‍ഷിക ദിനമായിരുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പ് നടി എഴുത്തി.

‘ചില ബന്ധങ്ങള്‍ അളക്കുന്നത് ഒരുമിച്ച് ചിലവഴിച്ച വര്‍ഷങ്ങളാല്‍ അല്ല, മറിച്ച് അതില്‍ അവശേഷിപ്പിക്കുന്ന സ്‌നേഹത്തിലും, അത് മാറ്റിമറിച്ച ജീവിതങ്ങളിലും, മനസ്സില്‍ സൂക്ഷിക്കുന്ന ഓര്‍മകളാലുമാണ്. സ്‌നേഹവും, ചിരിയും. സ്വപ്നങ്ങളും, പ്രതിസന്ധികളും, ഒരുപാട് നല്ല ഓര്‍മകളും നിറഞ്ഞ ഒരു മനോഹരമായ ജീവിതയാത്രയാണ് ഇന്ന് ഞാന്‍ ആഘോഷിക്കുന്നത്.. ഞങ്ങള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷിക ആശംസകള്‍’.- ഇന്ദുലേഖ കുറിച്ചു.

ഉണ്ണിമായ എന്നാണ് ഇന്ദുലേഖയുടെ മോളുടെ പേര്.

Continue Reading
To Top