latest news
കമ്മ്യൂണിസം എന്ന് പറഞ്ഞാല്‍ എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കണം; രോഹിണി
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് രോഹിണി. പലപ്പോഴും തന്റെ രാഷ്ട്രീയമെന്താണെന്ന് തുറന്നു പറഞ്ഞിട്ടുള്ള നടി കൂടിയാണ് രോഹിണി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള തന്റെ അനുഭാവത്തെക്കുറിച്ചും രോഹിണി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
വിവിധ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രചാരണ വേദികളിലെത്തിയും അവര്‍ ശ്രദ്ധേയയായിട്ടുണ്ട്. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ടെന്ന് രോഹിണി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കമ്മ്യൂണിസത്തെക്കുറിച്ച് രോഹിണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കുന്നതാണ് കമ്മ്യൂണിസം എന്നതു കൊണ്ട് അര്‍ഥമാക്കുന്നതെന്ന് രോഹിണി പറഞ്ഞു. ‘കമ്മ്യൂണിസം എന്ന് പറഞ്ഞാല്‍ എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കണം. മഴയും കാറ്റും വെയിലും എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണ്.
ഒരുകാലത്ത് ആരാധകര്‍ ഏറെയുള്ള നടിയായിരുന്നു രോഹിണി. അന്തരിച്ച നടന്‍ ?രഘുവരനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് കുറച്ചു വര്‍ഷത്തോളം ബ്രേക്ക് എടുത്തെങ്കിലും സിനിമയിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തുകയായിരുന്നു രോഹിണി.
