Gossips
പ്രായം വെറുമൊരു നമ്പര്‍; 47 വയസ്സിലെ ജ്യോതിക, ഫോട്ടോഷൂട്ട്
Published on
47 കാരിയായ ജ്യോതികയ്ക്ക് പ്രായം വെറും ഒരു നമ്പര്‍ മാത്രമാണ്. ശരീര സൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാക്കുന്നത്. സിസ്റ്റം എന്ന സിനിമയയുടെ പ്രമോഷനു വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. 18 വയസ്സുളള കുട്ടിയുടെ അമ്മ കൂടിയാണ് ജ്യോതിക.
നിരന്തരമായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കിയാണ് ജ്യോതിക പ്രായത്തെ പിന്നിലാക്കിയത്. എന്നാലും അത്
അത്ര എളുപ്പമല്ല.
മഞ്ജു വാര്യര്‍ തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമയുടെ തമിഴ് റീമേക്കായ മുപ്പത്തിയാറ് വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതികയും സിനിമ അഭിനയത്തില്‍ സജീവമായത്. അന്ന് ടീനേജുകാരിയൂടെ അമ്മയായി ജ്യോതിക അഭിനയിച്ചു.
അതിന് ശേഷവും ശരീര സൗന്ദര്യം വീണ്ടെടുക്കാനുള്ള നിരന്തര ശ്രമങ്ങള്‍ ജ്യോതിക നടത്തി.
