Connect with us

Screenima

Gossips

സായി പല്ലവി നല്‍കിയ വാട്ടര്‍കളറില്‍ തുടങ്ങി, ഇന്ന് വീട് നിറയെ ചിത്രങ്ങള്‍, കഴിവ് കണ്ടെത്തിയ ആ നിമിഷത്തെക്കുറിച്ച് അനുപമ പരമേശ്വരന്‍

പ്രേമം സിനിമയിലൂടെയാണ് അനുപമ പരമേശ്വരന്‍ സിനിമ ലോകത്ത് എത്തുന്നത്. അഭിനിയത്തിനപ്പുറം താരം ഗായികയും പെയിന്റിങ് ആര്‍ട്ടിസ്റ്റുമാണ്. ഇപ്പോഴിതാ തന്റെ ഉളളിലുളള കഴിവ് കണ്ടെത്തിയ ആ നിമിഷത്തെ കുറിച്ച് പറയുകയാണ് അനുപമ.

ജീവിതത്തിലെ ഏറ്റവും മോശം ഒരു സമയത്താണ് ചിത്രങ്ങള്‍ വരിച്ചുതുടങ്ങിയതെന്നും അതിന് കാരണമായത് സായി പല്ലവിയായിരുന്നുവെന്നും അനുപമ പറയുന്നു.

‘2021 ല്‍ ജീവിതത്തിലെ എന്റെ ഏറ്റവും മോശം ഒരു സമയത്ത് വരച്ച ചിത്രങ്ങളാണ് ഇവയെല്ലാം. കുട്ടിക്കാലത്ത് നിറങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ ഒരിക്കലും ഞാന്‍ വരയ്ക്കാനായി ശ്രമിച്ചിട്ടില്ല. 2021 ല്‍ ഞാന്‍ കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് ഒരിക്കല്‍ സായി പല്ലവിയോട് സംസാരിക്കുകയുണ്ടായി. പല്ലവി അവരുടെ കൈയ്യിലുണ്ടായിരുന്ന തന്റെ വാട്ടര്‍കളര്‍ എനിക്ക് നല്‍കി. ആ ചെറിയ കാര്യത്തില്‍ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം.
എന്നിലെ എന്നെ എനിക്ക് തന്നെ പരിചയപ്പെടുത്തിയതിനോട് സായി പല്ലവിയോട് നിറഞ്ഞ സ്നേഹം മാത്രം. എന്നെക്കൊണ്ട് ഇത് സാധിക്കുമെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ലവ് യു ഡാര്‍ലിങ്’- അനുപമ പറഞ്ഞു.

ഇന്‍സ്റ്റഗ്രാംസ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

Continue Reading
To Top