Connect with us

Screenima

latest news

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവേകപൂര്‍വം പെരുമാറണം; പിഷാരടി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ് നടനും എംഎല്‍എയുമായ രമേഷ് പിഷാരടി. മരിച്ച വീട്, കല്യാണ വീട്, മനുഷ്യന്‍ വേദനിച്ചു നില്‍ക്കുന്നിടത്ത് മാധ്യമങ്ങള്‍ ദുരുപയോ?ഗം ചെയ്യരുതെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. പ്രശസ്തരായ എല്ലാ വ്യക്തികളുടെ ജീവിതത്തിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടന്നു കയറാറുണ്ടെന്നും എംഎല്‍എ പറഞ്ഞു.

‘ഇപ്പോള്‍ നല്ല 4 കെ, ഒരുപാട് ദൂരം സൂം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള ഫോണുകളാണ് ആളുകളുടെ കയ്യില്‍ ഇരിക്കുന്നത്. നമ്മള്‍ ഒരു ഹോട്ടലില്‍ ഏതെങ്കിലും മൂലയ്ക്കിരുന്ന് ഭക്ഷണം കഴിച്ച് വീട്ടിലെത്തി 10 മിനിറ്റ് കഴിയുമ്പോള്‍ നമ്മള്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്നത് കാണുകയാണ്. സാധാരണക്കാരനെപ്പോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന പിഷാരടിയെ കണ്ടോ എന്ന് കണ്ട് കഴിഞ്ഞാല്‍ എന്തോ പറയാന്‍ പറ്റും.

പിന്നെ ഞങ്ങള്‍ക്കൊക്കെ പഞ്ചായത്ത് പ്രസിഡന്റാണ് ചോറ് വാരിത്തരുന്നത് എന്ന് പറഞ്ഞ് നാട്ടുകാര് കമന്റും ഇടും. വെറുതെ വെള്ളം കുടിക്കുന്ന ഒരു വിഡിയോ ഒരു ദിവസം ഇട്ടു. സാധാരണക്കാരനെപ്പോലെ വെള്ളം കുടിക്കുന്ന പിഷാരടിയെ കണ്ടോ എന്ന് പറഞ്ഞാല്‍ എന്ത് പറയാനാ. നമ്മളെ നാട്ടുകാരെ കൊണ്ട് ചീത്ത പറയിപ്പിക്കുക. എന്നിട്ട് റീച്ച് ഉണ്ടാക്കുക എന്ന കാര്യത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്. ഒന്നുകില്‍ ജനങ്ങളെ ബോധവത്കരിക്കണം.

അത് ബോധവത്കരിക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യവുമല്ല. കാരണം അത്രയുമുണ്ട്. മഞ്ജു വാര്യരുടെ ഫോട്ട് ഇട്ടിട്ട് നവ്യ നായരെ കാണാന്‍ എന്ത് സുന്ദരിയാണല്ലേ എന്ന് ക്യാപ്ഷനിടും. കുറേ പേര് വന്നിട്ട് ഇത് മഞ്ജു വാര്യര് ആണെന്ന് കമന്റിടും. വേറെ ഒരുത്തന്‍ വന്നിട്ട് പറയും എടാ ഇവന്‍ നിന്നെ പറ്റിക്കുകയാണ് കമന്റിടാന്‍ വേണ്ടിയിട്ട് ഇവന്‍ കമന്റിട്ടതാണെന്ന് വന്ന് പറയും. ഇവനൊക്കെ ഒറ്റക്കുഴിയിലാ കിടക്കുന്നത്.

തിരുത്താന്‍ വന്നവനും അതേ കുഴിയിലാണ് കിടക്കുന്നത്, എഴുതിയവനും അതേ കുഴിയിലാണ് കിടക്കുന്നത്. റീച്ച് ഉണ്ടാക്കുക എന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ വിവേകപൂര്‍വമായി പെരുമാറണം. ?സര്‍ക്കാര്‍ തലത്തില്‍ ഇത്തരം ചാനലുകള്‍ക്ക് ലൈസന്‍സ് കൊണ്ടുവരുന്നത് വളരെ നല്ല കാര്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല ഇതിലുള്ളത്. ഓരോ നിമിഷവും ഇവര്‍ ഡോക്യുമെന്റ് ചെയ്യുകയാണ്’. – രമേഷ് പിഷാരടി പറഞ്ഞു.

അമ്മയുടെ മീറ്റിങ് നടന്ന സമയത്ത് പോലും മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ലെന്നും പകരം ഓണ്‍ലൈന്‍ മീഡിയയ്ക്കും വ്‌ലോ?ഗേഴ്‌സിനുമാണ് പ്രവേശനം നല്‍കിയത് എന്ന ചോദ്യത്തിനും പിഷാരടി മറുപടി പറഞ്ഞു. ‘അമ്മ സംഘടനയുടെ ഒരു പരിപാടി നടക്കുമ്പോള്‍ പ്രതിഫലം വാങ്ങിച്ചാട്ട് ഷൂട്ടിങ് റൈറ്റ്‌സ് കൊടുക്കുന്നത് എന്നും പിഷാരടി പറഞ്ഞു.

Continue Reading
To Top